കിം​സ് അ​ൽ​ശി​ഫ സൈ​ക്ല​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 9:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​രോ​ഗ്യ​സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കിം​സ് അ​ൽ​ശി​ഫ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ​യും സ്പോ​ർ​ട്സ് ഇ​ഞ്ചു​റി വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൈ​ക്ല​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു.​സ്ഥി​ര​മാ​യി സൈ​ക്ലിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കാ​യി 60 കി​ലോ​മീ​റ്റ​റും തു​ട​ക്ക​ക്കാ​ർ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും ഒ​രു പ്ര​ചോ​ദ​ന​മെ​ന്ന നി​ല​ക്കു​മാ​ണ് 12 കി​ലോ​മീ​റ്റ​ർ റൈ​ഡും സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് കിം​സ് അ​ൽ​ശി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ക്ല​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജേ​ഴ്സി​യ​ണി​ഞ്ഞ മു​ന്നോ​റോ​ളം റൈ​ഡേ​ഴ്സ് കാ​ഴ്ച​ക്കാ​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി മ​ല​പ്പു​റ​ത്തി​ന്‍റെ പു​തി​യ കാ​യി​ക- ആ​രോ​ഗ്യ​സം​സ്കാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. രാ​വി​ലെ ആ​റി​നു കിം​സ് അ​ൽ​ശി​ഫ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ചു​ങ്കം, അ​ല​ന​ല്ലൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, ആ​ര്യ​ന്പാ​വ്, ക​രി​ങ്ക​ല്ല​ത്താ​ണി വ​ഴി റൈ​ഡ് കിം​സ് അ​ൽ​ശി​ഫ​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന​യോ​ഗം കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി.​ഉ​ണ്ണീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് ഹെ​ഡ് കെ.​സി.​പ്രി​യ​ൻ സ്വാ​ഗ​ത​വും ഇന്‍റർ​വ​ൻ​ഷ​നാ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ.​സൂ​ര്യ​നാ​ഥ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​മു​ഹ​മ്മ​ദ് യ​ഹി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​സ്പോ​ർ​ട്സ് ഇ​ഞ്ചു​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​അ​ബ്ദു​ള്ള ഖ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സൈ​ക്ല​ത്ത​ണി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ റൈ​ഡേ​ഴ്സി​നും പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​ങ്ങ​ളും സൗ​ജ​ന്യ​ഹൃ​ദ​യ പ​രി​ശോ​ധ​ന കൂ​പ്പ​ണും ന​ൽ​കി.