സ​ബീ​ർ മ​ന്പാ​ട് പ​ക​ർ​ത്തി​യ​ത് വ​ന്യ​ജീ​വി​ത​ത്തി​ന്‍റെ അ​പൂ​ർ​വ​ദൃ​ശ്യ​ങ്ങ​ൾ
Sunday, September 26, 2021 9:51 PM IST
നി​ല​ന്പൂ​ർ: ഫോ​ട്ടോ​ഗ്ര​ഫി​യി​ലൂ​ടെ അ​പൂ​ർ​വ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​ബീ​ർ മ​ന്പാ​ട്. 2017ലെ ​കേ​ര​ള ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മൊബൈ​ൽ ഫോ​ട്ടോ​ഗ്രഫി അ​വാ​ർ​ഡ് നേ​ടി​യ സ​ബീ​ർ മ​ന്പാ​ടി​ന്‍റെ മ​ന്പാ​ട് പ​ന​യം​കു​ന്നി​ലെ വീ​ട്ടി​ലെ​ത്തി​യാ​ൽ ന​മുക്ക് കാ​ണാ​ൻ ക​ഴി​യു​ന്ന കേ​ര​ള​ത്തി​ലെ വി​വി​ധ വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നും ഹി​മാ​ല​യ​ത്തി​ൽ നി​ന്നു​മു​ൾ​പ്പെ​ടെ പ​ക​ർ​ത്തി​യ 200 ഓ​ളം ഫോ​ട്ടോ​ക​ൾ. ഇ​ത് ച​രി​ത്ര​ത്തി​ന്‍റെ മു​ത​ൽ​കൂ​ട്ടു​കൂ​ടി​യാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം ത​ന്‍റെ ജീ​വി​തം ഇ​ഷ്ട​പ്പെ​ട്ട ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്താ​നാ​ണ് സ​ബീ​ർ മാ​റ്റി​വ​ച്ച​ത്.
ര​ണ്ട് ത​വ​ണ​യാ​യി ഹി​മാ​ല​യ​ത്തി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യ​ത് 15 ദി​വ​സ​ത്തോ​ളം. കു​ട്ടി​തേ​വാ​ങ്ക്, സിം​ഹ​വാ​ല​ൻ കു​ര​ങ്ങ്, മ​ല​മു​ഴ​ക്കി വേ​ഴാ​ന്പ​ൽ, ക​ടു​വ, ഹി​മാ​ല​യ​ത്തി​ൽ മാ​ത്രം കാ​ണു​ന്ന മൊ​ണ​ൽ ചി​ല​ന്തി, ക​ർ​ണാ​ട​ക രാ​ജീ​വ് ഗാ​ന്ധി നാ​ഷണ​ൽ പാ​ർ​ക്കി​ൽ നി​ന്നും പ​ക​ർ​ത്തി​യ ഏ​ഷ്യ​ൻ പെ​ണ്‍​സിം​ഹം എ​ന്നീ ഫോ​ട്ടോ​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. ആ​ണ്‍​വേ​ഴാ​ന്പ​ൽ വാ​യി​ൽ ത​ത്ത കു​ഞ്ഞി​നെ​യു​മാ​യി കൂ​ട്ടി​ൽ ക​ഴി​യു​ന്ന ഇ​ണ​യാ​യ വേ​ഴാ​ന്പ​ലി​നും കു​ഞ്ഞി​നും തീ​റ്റ കൊ​ടു​ക്കു​വാ​ൻ എ​ത്തു​ന്ന ദൃ​ശ്യം ത​ന്‍റെ കാ​മ​റ​ക​ണ്ണി​ലൂ​ടെ ഒ​പ്പി​യെ​ടു​ക്കാ​ൻ സ​ബീ​ർ കാ​ത്തി​രു​ന്ന​ത് മ​ണി​ക്കൂ​റു​ക​ളാ​ണ്.
ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ത​ന്നെ ഫോ​ട്ടോ​ഗ്രഫി​യി​ൽ താ​ൻ ത​ൽ​പ​ര​നാ​യി​രു​ന്നു​വെ​ന്ന് സ​ബീ​ർ പ​റ​ഞ്ഞു. അ​ന്ന് ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് കാ​മ​റ​യു​ണ്ടാ​യി​രു​ന്നു. 10 വ​ർ​ഷ​ത്തെ പ്ര​വാ​സി ജീ​വി​ത​ത്തി​ന് ശേ​ഷം 2009ൽ ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വ​ന​മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്ന് ചെ​ന്നു പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും ത​ന്‍റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി. വ​നം​വ​ന്യ​ജീ​വി വി​ഭാ​ഗ​ത്തി​ന്‍റെ പാ​സ് ഉ​ള്ള​തി​നാ​ൽ വ​ന​ത്തി​നു​ള്ളി​ൽ ക​ട​ന്ന് ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്താ​നാ​കും. സ​ബീ​റി​നെ സ​ഹാ​യി​ക്കാ​ൻ വ​ന​പാ​ല​ക​രെ​യും അ​യ​ക്കും. വ​ന​ത്തി​നു​ള്ളി​ലെ അ​പൂ​ർ​വ​യി​നം ജീ​വ​ജാ​ല​ങ്ങ​ൾ, പ​ക്ഷി​ക​ൾ, മു​ഗ​ങ്ങ​ൾ എ​ല്ലാം സ​ബീ​റി​ന്‍റെ ഫോ​ട്ടോ ശേ​ഖ​ര​ത്തി​ലു​ണ്ട്. നി​ര​വ​ധി സ്കൂ​ളു​ക​ളി​ൽ ത​ന്‍റെ ഫോ​ട്ടോ​ക​ൾ സ​ബീ​ർ പ്ര​ദ​ർ​ശി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഓ​രോ ജീ​വ​ജാ​ല​ങ്ങ​ളെ​യും പ​റ്റി സ​ബീ​ർ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ എ​ടു​ക്കും. മ​ന്പാ​ട് അ​ങ്ങാ​ടി​യി​ൽ ചെ​റി​യ വ്യാ​പാ​ര സ്ഥാ​പ​ന​വും ഇ​യാ​ൾ​ക്കു​ണ്ട്. ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ൾ ഹെ​ഫ​യും ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ ഇ​തി​ന​കം ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.