നികുതി വ​ർ​ധ​ന​വി​ൽ വ​സ്ത്ര വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു
Wednesday, October 20, 2021 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​സ്ത്ര​ങ്ങ​ൾ​ക്കു ജി​എ​സ്ടി കൗ​ണ്‍​സി​ൽ അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ത്താ​നു​ദേ​ശി​ക്കു​ന്ന നികുതി വ​ർ​ധ​ന​വി​നെ​തി​രേ കേ​ര​ള ടെ​ക്സ്റ്റൈ​യി​ൽ​സ്് ആ​ൻ​ഡ് ഗാ​ർ​മെന്‍റ്സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ​ടി​ജി​ഡി​ഡ​ബ്ലി​യു​എ) ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. പാ​ര​ന്പ​ര്യ​ത്തി​ൽ കൃ​ഷി​യ്ക്കു പി​ന്നാ​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ​ദാ​താ​വ് എ​ന്ന നി​ല​യി​ൽ ടെ​ക്സ്റ്റൈ​യി​ൽ​സ് മേ​ഖ​ല​യാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ നാ​ല​ഞ്ചു വ​ർ​ഷ​ങ്ങ​ളാ​യി നെ​യ്ത്തും വ്യാ​പാ​ര മേ​ഖ​ല​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി ശ​ക്ത​മാ​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് ടെ​ക്സ്റ്റൈ​യി​ൽ​സ് വ്യാ​പാ​രി​ക​ളെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​മ​മാ​യ ടാ​ക്സ് വ​ർ​ധ​വി​ലൂ​ടെ വ്യാ​പാ​ര മേഖല​യ്ക്കു വ​ൻ വി​ല​വ​ർ​ധ​വു​ണ്ടാ​വു​ക​യും നി​ല​വി​ലെ സ്റ്റോ​ക്കു​ക​ൾ​ക്കു ടാ​ക്സ് ഇ​ന​ത്തി​ൽ ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
ച​ര​ക്കു കൂ​ലി​വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ യോ​ഗം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ലാം സീ​ന​ത്ത്, പ്രീ​തി സി​റാ​ജ്, കെ.​എം.​ടി.മാ​ലി​ക്, ഷെ​രീ​ഫ് ചേ​ലാ​സ്, ഖ​ദീ​ജ നൗ​ഷാ​ദ്, മ​മ്മി ചെ​റു​ത്തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ശാ​ദി മു​സ്ത​ഫ സ്വാ​ഗ​വും എ.​വി.ടെ​ക്സ് വി​നോ​ദ്് ന​ന്ദി​യും പ​റ​ഞ്ഞു.