ഗാ​ർ​ഹി​ക പീ​ഡ​ന സ്ത്രീ​ധ​ന നി​രോ​ധ​ന ദി​നാ​ച​ര​ണം: ച​ർ​ച്ച ന​ട​ത്തി
Sunday, November 28, 2021 12:25 AM IST
മ​ല​പ്പു​റം: ഗാ​ർ​ഹി​കപീ​ഡ​ന സ്ത്രീ​ധ​ന നി​രോ​ധ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വ​നി​ത ശി​ശു​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ച​ർ​ച്ച​യി​ൽ സ്ത്രീ ​സു​ര​ക്ഷ​യ്ക്കും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രെ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് സാ​മൂ​ഹി​ക അ​വ​ബോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു. മ​ല​പ്പു​റം വ​നി​താ സ്റ്റേ​ഷ​ൻ എ​സ്ഐ വ​ത്സ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​രു​ന്ന കേ​സു​ക​ളെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. പ​രാ​തി​ക്കാ​ർ​ക്ക് പ​ല​പ്പോ​ഴും കേ​സ് ഫ​യ​ൽ ചെ​യ്യാ​നു​ള്ള മാ​ന​സി​ക ധൈ​ര്യം ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും ഇ​തി​നാ​യി ഒ​രു സ​പ്പോ​ർ​ട്ടിം​ഗ് പേ​ഴ്സ​ണി​നെ നി​യ​മി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്ക് വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ചെ​യ്യ​ണ​മെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​സ​ത്തി​ൽ ഒ​രു ത​വ​ണ യോ​ഗം ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. സി​ഡ​ബ്ല്യൂ​സി ചെ​യ​ർ​മാ​ൻ അ​ഡ്വ. ഷ​ജേ​ഷ് ഭാ​സ്ക്ക​ർ, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ജ്ഞ​ലി, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എം റിം​സി, വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​ഐ വ​ത്സ​ല, എ​എ​സ്ഐ എം. ​മി​സ്റി​യ, വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പ്ര​മീ​ള തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.