പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കി​നു സം​സ്ഥാ​ന അ​വാ​ർ​ഡ്
Sunday, November 28, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​നു വീ​ണ്ടും സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡ്.
ഐ​എം​എ, എ​ച്ച്എം​സി, കേ​ര​ള എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി, എ​ൻ​എ​സി​സി​ഒ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 1994ൽ ​ആ​രം​ഭി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ​പ്പെ​ട്ട നാ​ൽ​പ്പ​തി​ല​ധി​കം ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ര​ക്തം ന​ൽ​കി വ​ലി​യൊ​രു ആ​ശ്ര​യ കേ​ന്ദ്ര​മാ​യി നി​ല​കൊ​ള്ളു​ന്നു.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും ഡ​യാ​ലി​സി​സ് വേ​ണ്ട പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കും ടെ​സ്റ്റിം​ഗ് ഫീ ​ഒ​ഴി​വാ​ക്കി സൗ​ജ​ന്യ​മാ​യി ര​ക്തം ന​ൽ​കു​ന്ന​തി​നു പു​റ​മെ വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബ്ല​ഡ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു. കോ​വി​ഡ് പ​ട​ർ​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ
പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​ൻ താ​മ​സം നേ​രി​ട്ട​പ്പോ​ൾ ട്രൂ​നാ​റ്റ് ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റിം​ഗ് സം​വി​ധാ​ന​മു​ണ്ടാ​ക്കി ജ​ന​സേ​വ​നം ന​ട​ത്തി. കു​റ​ഞ്ഞ നി​ര​ക്കി​ലും സൗ​ജ​ന്യ​മാ​യും പ​രി​ശോ​ധ​ന ചെ​യ്തു​വ​രു​ന്നു.
തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്. ബ്ല​ഡ് ബാ​ങ്കി​നു ഇ​പ്പോ​ഴ​ത്തെ സ്ഥ​ലം വാ​ർ​ഡാ​ക്കി ആ​ശു​പ​ത്രി വ​ള​പ്പി​ൽ സ്വ​ന്ത​മാ​യി കെ​ട്ടി​ടം നേ​ര​ത്തെ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചി​രു​ന്ന​താ​ണ്.
കെ​ട്ടി​ട നി​ർ​മാ​ണം ദീ​ർ​കാ​ല ആ​വ​ശ്യ​മാ​ണ്. ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​നു തി​രു​വ​ന​ന്ത​പു​രം മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.