അങ്ങാടിപ്പുറം: കാലിക്കട്ട്് സർവകലാശാല സ്റ്റേഡിയത്തിൽ സമാപിച്ച മലപ്പുറം ജില്ലാ പ്രഥമ ഒളിന്പിക്സ് നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ പരിയാപുരത്തിനു വിജയകിരീടം. പുരുഷവിഭാഗത്തിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാഡമി, ചുങ്കത്തറ ബോൾട്ടീസ് ക്ലബിനെയും (സ്കോർ:17-8) വനിതാ വിഭാഗത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിനെയും (സ്കോർ:11-5) ഫൈനലിൽ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.
വി.സഞ്ജയ് (ക്യാപ്റ്റൻ), ഷിബിൻ എ.ഷാജി, സാജൻ കെ.സന്തോഷ്, എഡ്വിൻ തോമസ്, കെവിൻ എ.ഷാജി,
മുഷ്താഖ് ഹമീദ്, പി.പി. റാഷിദ്, അലൻ ജോണ്‍, കൃഷ്ണദത്തൻ എന്നിവർ പുരുഷവിഭാഗത്തിലും സുന്ദൂസ് (ക്യാപ്റ്റൻ), ആദിത്യ ചെന്പയിൽ, അന്ന ജോമി, സാന്ദ്ര ഫിലിപ്, കെ.അൻഷിബ, ജോസ്മരിയ ജോഷി, റിങ്കു ആന്റണി, ടി.ജ്യോതി, കെ.ഷിഫ എന്നിവർ വനിതാവിഭാഗത്തിലും പരിയാപുരത്തിന്റെ ജഴ്സിയണിഞ്ഞു. കെ.എസ് സിബി, ജസ്റ്റിൻ ജോസ് എന്നിവരാണ് പരിശീലകർ. ജില്ലാ ഒളിന്പിക്സ് ജനറൽ കണ്‍വീനർ യു.തിലകൻ സമ്മാനങ്ങൾ നൽകി. നെറ്റ്ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജലാൽ താപ്പി, ജില്ലാ ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി ഹൃഷികേഷ്്കുമാർ, സ്വാഗതസംഘം കണ്‍വീനർ സി.സുരേഷ്, യു.ഷറഫലി, പി.ഡി.സജി എന്നിവർ പ്രസംഗിച്ചു,