ഫ​യ​ർഫ്ലൈ ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Sunday, May 15, 2022 1:14 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് ഫ​യ​ർ ഫ്ലൈ (​മി​ന്നാ​മി​ന്നി) ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം ടി.​കെ കോ​ള​നി​യി​ൽ ന​ട​ന്ന പ​രി​പാ​ടി അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ജ​ന​ന കാ​ല​ങ്ങ​ളി​ൽ ഇ​ണ​യെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് മി​ന്നാ​മി​ന്നി​ക​ൾ പ്ര​കാ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​വ കൂ​ട്ട​മാ​യി ഒത്തു​ചേ​രും. രാ​സ​വ​ളം ഉ​പ​യോ​ഗി​ക്കു​ന്ന മേ​ഖ​ല​ക​ൾ പോ​ലും ഒ​ഴി​വാ​ക്കി പൂ​ർ​ണ​മാ​യ ജൈ​വ വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​ന്ത്യ​യി​ൽ പോ​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​ണ് മി​ന്നാ​മി​ന്നി​ക​ളെ കൂ​ട്ട​ത്തോ​ടെ കാ​ണ​ൻ ക​ഴി​യു​ക​യെ​ന്നും വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

ഏ​പ്രി​ൽ, മേയ് മാ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മി​ന്നാ​മി​ന്നി​ക​ളെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത് പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ കോ​യി​പ്ര മ​ല​വാ​ര​ത്തി​ന്‍റെ താ​ഴ്‌വരയാ​യ ടി.​കെ കോ​ള​നി​യാ​ണെ​ന്ന തി​രി​ച്ച​റി​യ​ലു​മാ​ണ് അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​നെ ഇ​ത്ത​ര​ത്തി​ൽ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മി​ന്നാ​മി​ന്നി​യെ തേ​ടി​യു​ള്ള യാ​ത്ര​യി​ൽ അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യേ​ഗ​സ്ഥ​ർ, വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹോ​ണ്‍​ബി​ൾ റി​സോ​ർ​ട്ട് പ​രി​സ​ര​ത്തു ന​ട​ന്ന യോ​ഗ​ത്തി​ലും ച​ർ​ച്ച​യി​ലും അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​താ​രാ​ജു അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​അ​നീ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ബി ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.