ഈ ​വ​ർ​ഷം 1000 സം​രം​ഭ​ങ്ങ​ൾ: നൂ​ത​ന ആ​ശ​യ​ങ്ങ​ൾ തേ​ടി കു​ടും​ബ​ശ്രീ
Tuesday, May 17, 2022 11:55 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ആ​യി​രം പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു നൂ​ത​ന ആ​ശ​യ​ങ്ങ​ൾ തേ​ടു​ന്നു.
ജി​ല്ല​യി​ലെ പ്ല​സ്ടു ത​ലം മു​ത​ൽ പി​എ​ച്ച്ഡി ത​ലം വ​രെ​യു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി 'PATH' ( Projet for Appropriate Technology from heatsr) എ​ന്ന പേ​രി​ൽ പ്രൊ​ജ​ക്ട് ത​യാ​റാ​ക്ക​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചാ​ണ് കു​ടും​ബ​ശ്രീ​യു​ടെ ജ​ന​കീ​യ ഇ​ട​പെ​ട​ൽ.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, പോ​ളി​ടെ​ക്നി​ക്കു​ക​ൾ, പാ​ര​ല​ൽ കോ​ള​ജു​ക​ൾ, ആ​ർ​ട്സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ, ബി.​എ​ഡ് കോ​ള​ജു​ക​ൾ, മാ​നേ​ജ്മെ​ന്‍റ് കോ​ള​ജു​ക​ൾ തു​ട​ങ്ങി എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രൊ​ജ​ക്ട് ത​യാ​റാ​ക്ക​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.
ഏ​റ്റ​വും മി​ക​ച്ച പ്രൊ​ജ​ക്ടി​ന് 25000 രൂ​പ കാ​ഷ് പ്രൈ​സ് ന​ൽ​കും. ര​ണ്ടാം സ്ഥാ​ന​ത്തി​ന് 15000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 10000 രൂ​പ​യു​മാ​ണ് സ​മ്മാ​നം. ഇ​തി​നു പു​റ​മെ പ​ത്തു പേ​ർ​ക്കു 1000 രൂ​പ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും.
വി​ജ​യി​ക​ൾ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. ആ​ശ​യ​ങ്ങ​ൾ ഉ​ത്പാ​ദ​ന, സേ​വ​ന, വി​പ​ണ​ന, കാ​ർ​ഷി​ക, ഭ​ക്ഷ്യ സം​സ്ക​ര​ണ മേ​ഖ​ല​യി​യു​ള്ള​തും പു​തു​മ​യു​ള്ള​തു​മാ​ക​ണം. പ​രി​സ്ഥി​തി സൗ​ഹൃ​ദ സൂ​ക്ഷ്മ സം​രം​ഭ മേ​ഖ​ല​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം.
പ്രൊ​ജ​ക്ടു​ക​ൾ കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ​ക്കു ഏ​തു​വി​ധേ​ന​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ഉ​ണ്ടാ​കും ഇ​തെ​ല്ലാ​മാ​ണ് നി​ബ​ന്ധ​ന​ക​ൾ. പ്രൊ​ജ​ക്ടു​ക​ൾ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം ജൂ​ണ്‍ 20ന​കം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഓ​ഫീ​സി​ൽ നേ​രി​ട്ടോ, ത​പാ​ൽ മു​ഖേ​ന​യോ ല​ഭ്യ​മാ​ക്ക​ണം. വി​ജ​യി​ക​ളെ ജൂ​ണ്‍ 27ന് ​പ്ര​ഖ്യാ​പി​ക്കും. പ്രൊ​ജ​ക്ടു​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കു​ടും​ബ​ശ്രീ, സി​വി​ൽ സ്റ്റേ​ഷ​ൻ, മ​ല​പ്പു​റം പി​ൻ-