പി​ക്ക​പ്പ് ലോ​റി നി​ർ​ത്തി​യി​ട്ട ബ​സി​ന് പി​റ​കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, May 19, 2022 10:34 PM IST
മ​ഞ്ചേ​രി: നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് ലോ​റി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട സ്വ​കാ​ര്യ ബ​സി​ന് പി​റ​കി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ഞ്ചേ​രി അ​ഗ്നി ര​ക്ഷാ സേ​ന​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് പോ​സ്റ്റ് വാ​ർ​ഡ​നും കി​ഴ​ക്കെ​ത​ല സ്വ​ദേ​ശി​യു​മാ​യ ത​ട​പ്പ​റ​ന്പ് പു​ളി​ക്കാ​മ​ത്ത് അ​ഷ്റ​ഫ് എ​ന്ന ചെ​റി​യു​ടെ മ​ക​ൻ തൗ​ഫീ​ർ എ​ന്ന കു​ഞ്ഞാ​ണി (26) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് മ​ഞ്ചേ​രി സി​എ​ച്ച് ബൈ​പ്പാ​സ് റോ​ഡി​ൽ ക​ന​റാ ബാ​ങ്കി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തൗ​ഫീ​റി​നെ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ഞ്ചേ​രി വി​പി​എം ഫ്രൂ​ട്ട്സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച തൗ​ഫീ​ർ. ക​ട​യി​ലേ​ക്ക് പ​ഴ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി മേ​ലാ​ക്ക​ത്തെ ഗോ​ഡൗ​ണി​ലേ​ക്ക് പി​ക്ക​പ്പ് ഓ​ടി​ച്ചു പോ​ക​വെ​യാ​ണ് അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി സ​തീ​ഷി​നെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ​ലീ​ന​യാ​ണ് മ​രി​ച്ച തൗ​ഫീ​റി​ന്‍റെ മാ​താ​വ്. ഭാ​ര്യ: ഷാ​ന പു​ല്ലാ​ര, മ​ക​ൾ: ഫാ​ത്തി​മ ഷ​സ.​സ​ഹോ​ദ​ര​ങ്ങ​ൾ: ത​സ്നീം നെ​ല്ലി​ക്കു​ത്ത്, ത​ബ്ഷീ​റ വെ​ട്ടി​ക്കാ​ട്ടി​രി. എ​സ്ഐ കെ.​പി.​സു​ലൈ​മാ​ൻ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി.