പി.​കെ.​ ബ​ഷീ​റി​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന്
Friday, June 24, 2022 12:30 AM IST
മ​ഞ്ചേ​രി: മു​ൻ വൈ​ദ്യു​തി മ​ന്ത്രി​യും ഉ​ടു​ന്പ​ൻ​ചോ​ല എം​എ​ൽ​എ​യു​മാ​യ എം.​എം.​മ​ണി​യെ പൊ​തു​വേ​ദി​യി​ൽ വെ​ച്ച് വ്യ​ക്തി​ഹ​ത്യ ചെ​യ്ത ഏ​റ​നാ​ട് മ​ണ്ഡ​ലം എം​എ​ൽ​എ​യും മു​സ്ലീം ലീ​ഗ് നേ​താ​വു​മാ​യ പി.​കെ.​ബ​ഷീ​റി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ യൂ​ത്ത് ലീ​ഗ് ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ലിം മ​ഞ്ചേ​രി ഡി​ജി​പി അ​നി​ൽ​കാ​ന്തി​ന് പ​രാ​തി ന​ൽ​കി.​സ്റ്റേ​ജും മൈ​ക്കും കി​ട്ടി​യാ​ൽ ആ​ർ​ക്കും ആ​രെ കു​റി​ച്ചും എ​ന്തും വി​ളി​ച്ച് പ​റ​യാ​മെ​ന്ന തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് പി.​കെ. ബ​ഷീ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തെ​ന്ന് സാ​ലിം ചൂ​ണ്ടി​ക്കാ​ട്ടി.