യോ​ഗം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക്ക​രി​ച്ചു
Thursday, June 30, 2022 12:48 AM IST
എ​ട​ക്ക​ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​ത യോ​ഗം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക്ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ പാ​ർ​ക്കിം​ഗി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം നീ​ക്കം ചെ​യ്യു​ക, ബ​സ് യാ​ത്ര​ക്കാ​ർ​ക്കു മ​തി​യാ​യ ഇ​രി​പ്പി​ട സൗ​ക​ര്യ​മൊ​രു​ക്കു​ക, ടോ​യ്ല​റ്റ് സൗ​ക​ര്യ​മൊ​രു​ക്കു​ക, മാ​സ​ങ്ങ​ളോ​ളം തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ഒ​ന്പ​താം ന​ന്പ​ർ മു​റി​യു​ടെ വാ​ട​ക വാ​ങ്ങി​യെ​ടു​ക്കു​ക. എ​ഗ്രി​മെ​ന്‍റ് വെ​ക്കാ​തെ​യും, പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യും ഒ​ന്പ​താം ന​ന്പ​ർ മു​റി തു​റ​ന്നു മാ​സ​ങ്ങ​ളോ​ളം ക​ച്ച​വ​ടം ചെ​യ്ത് ഒ​രു രൂ​പ പോ​ലും വാ​ട​ക അ​ട​ക്കാ​ത്ത​തി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു ഇ​ട​തു​പ​ക്ഷ മെം​ബ​ർ​മാ​ർ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പോ​ക്ക് ന​ട​ത്തി​യ​ത്. അം​ഗ​ങ്ങ​ളാ​യ പി. ​മോ​ഹ​ന​ൻ, സ​ന്തോ​ഷ് ക​പ്രാ​ട്ട് തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.