ഓ​ണ​ത്തി​നു ഒ​രു വ​ട്ടി പൂ​വ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, July 4, 2022 12:25 AM IST
മ​ക്ക​ര​പ്പ​റ​ന്പ് : മ​ക്ക​ര​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ’ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്’ പ​ദ്ധ​തി​യു​ടെ ഉ​പ​പ​ദ്ധ​തി​യാ​യി ന​ട​പ്പാ​ക്കു​ന്ന 'ഓ​ണ​ത്തി​ന് ഒ​രു വ​ട്ടി പൂ​വ് ' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഓ​ണ​വി​പ​ണി​യെ ല​ക്ഷ്യ​മാ​ക്കി ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റു പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 6000 മ​ല്ലി തൈ​ക​ൾ ന​ടാ​നാ​ണ്് പ​ദ്ധ​തി. ന​ടീ​ൽ ഉ​ദ്ഘാ​ട​നം എ​ട്ടാം വാ​ർ​ഡി​ൽ വാ​ർ​ഡ് മെം​ബ​ർ സു​ന്ദ​ര​ൻ പ​റ​ന്പാ​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഹ​റാ​ബി കാ​വു​ങ്ങ​ൽ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ബി​യ അ​റ​ക്ക​ൽ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​ബീ​ബു​ള്ള പ​ട്ടാ​ക്ക​ൽ, കൃ​ഷി ഓ​ഫീ​സ​ർ അ​ഞ്ജ​ലി, മെം​ബ​ർ​മാ​രാ​യ ഗ​ഫൂ​ർ ചോ​ല​ക്ക​ൽ, റു​മൈ​സ, സാ​ബി​റ കു​ഴി​യേ​ങ്ങ​ൽ, ഭൂ​വു​ട​മ ഡോ.​ന​ബീ​ൽ പി​ലാ​പ​റ​ന്പി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ സ​മ​ദ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ ശ്രീ​ജ, സു​നീ​റ, ഫാ​രി​ജ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.