നി​ല​ന്പൂ​രി​ൽ ഓ​ണ​ച്ച​ന്ത തു​ട​ങ്ങി
Saturday, August 13, 2022 11:46 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ എ​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​റി​ന്‍റെ ഓ​ണ​ച്ച​ന്ത കോ​വി​ല​കം റോ​ഡി​ൽ സ്റ്റോ​റി​നോ​ട് ചേ​ർ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണം സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) പി.​ടി. അ​നി​ൽ​കു​മാ​റും പ്ല​സ്ടു കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണം സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ (ഓ​ഡി​റ്റ​ർ) ശ്രീ​ധ​ര​നും നി​ർ​വ​ഹി​ച്ചു. കെ.​പി. രാ​മ​ച​ന്ദ്ര​ൻ സം​സാ​രി​ച്ചു. പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി പ​താ​ക​യു​യ​ർ​ത്തി.