ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ചു മ​റി​ഞ്ഞു വ​യോ​ധി​ക​ൻ മ​രി​ച്ചു
Monday, November 28, 2022 10:25 PM IST
ക​രു​വാ​ര​കു​ണ്ട്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് മ​റി​ഞ്ഞു അ​റു​പ​തു​കാ​ര​ൻ മ​രി​ച്ചു. തു​വൂ​ർ പ​ള്ളി​പ്പ​റ​ന്പി​ലെ പ​റ​വെ​ട്ടി ഹം​സ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു പ​ള്ളി​പ്പ​റ​ന്പി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡി​ന്‍റെ എ​തി​ർ​ദി​ശ​യി​ലു​ള്ള വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ച് അ​ഴു​ക്കു​ചാ​ലി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഉ​ട​നെ നാ​ട്ടു​കാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നു പ​ള്ളി​പ്പ​റ​ന്പ് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: ഹു​സൈ​ൻ, അ​ബ്ദു​ൾ അ​സീ​സ്, മു​ഹ​മ്മ​ദ്, റ​ഹീം, ഫ​വാ​സ്, ശി​ബി​ൻ.