സി​പി​എം അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി വ​രു​ത്ത​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, April 14, 2024 5:18 AM IST
മ​ഞ്ചേ​രി: സി​പി​എം ന​ട​ത്തു​ന്ന അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​ദ്ധാ​ര്‍​ഥ​ന്‍റെ കൊ​ല​പാ​ത​ക​വും പാ​നൂ​ര്‍ ബോം​ബ് നി​ര്‍​മാ​ണ​വും സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​നു​ള്ള സ​മീ​പ​കാ​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

മാ​ര്‍​ക്സി​സ്റ്റ് പാ​ര്‍​ട്ടി അ​ക്ര​മ​ത്തി​ന് കൂ​ട്ടു​നി​ല്‍​ക്കു​ക​യും ഭ​രി​ച്ചു മു​ടി​ക്കു​ക​യും ക​മ്മീ​ഷ​ന്‍ ഗ​വ​ണ്‍​മെ​ന്‍റാ​യി മാ​റി​യി​രി​ക്കു​ക​യു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഞ്ചേ​രി അ​രു​കി​ഴാ​യ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.

മൂ​ന്നു ത​വ​ണ പാ​ര്‍​ലി​മെ​ന്‍റം​ഗ​മാ​യ സീ​നി​യ​ര്‍ നേ​താ​വാ​ണ് യു​ഡി​എ​ഫ് മ​ല​പ്പു​റം മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍. അ​തു​കൊ​ണ്ടു ത​ന്നെ ഏ​റ്റ​വും ക​ഴി​വു​ള്ള അ​ദ്ദേ​ഹ​ത്തെ​യാ​ണ് പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് അ​യ​ക്കേ​ണ്ട​ത്. മാ​വേ​ലി സ്റ്റോ​റി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ല്ല. വെ​ള്ള​ക്ക​ര​വും വൈ​ദ്യു​തി ചാ​ര്‍​ജും വ​ര്‍​ധി​പ്പി​ച്ച് പാ​വ​പ്പെ​ട്ട സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം ദു​സ​ഹ​മാ​ക്കി.

മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ന്ത്യാ​മു​ന്ന​ണി​യെ ഭ​യ​പ്പെ​ടു​ന്ന​ത് കൊ​ണ്ടാ​ണ് നാ​നൂ​റ് സീ​റ്റ് ല​ഭി​ക്കു​മെ​ന്നു പ​റ​യു​ന്ന​തെ​ന്നും രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​നും ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നും യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഹ്വാ​നം ചെ​യ്തു.

നേ​താ​ക്ക​ളാ​യ വി.​എ​സ്. ജോ​യ് പി.​ടി. അ​ജ​യ് മോ​ഹ​ന്‍, റ​ഷീ​ദ് പ​റ​മ്പ​ന്‍, വ​ല്ലാ​ഞ്ചി​റ ഹു​സൈ​ന്‍, വി.​പി. ഫി​റോ​സ്, അ​ഡ്വ. ബീ​ന ജോ​സ​ഫ്, അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ, രോ​ഹി​ല്‍​നാ​ഥ്, പി. ​ഷം​സു​ദീ​ന്‍, ടി.​എം. നാ​സ​ര്‍, അ​ന്‍​വ​ര്‍ മു​ള്ള​മ്പാ​റ, എം.​പി. ബി​ന്ദു, എ.​പി. മ​ജീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഹ​മീ​ദ് മ​ഠ​ത്തി​ല്‍, വി.​സി. മോ​ഹ​ന​ന്‍, മു​ഹ​മ്മ​ദ​ലി എ​ന്ന നാ​ണി​പ്പ, സി​താ​ര ഉ​ള്ള​ത്ത്്, പി. ​അ​ബ്ദു​റ​ഹി​മാ​ന്‍, കെ. ​അ​സീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.