കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ സം​ഘ​ർ​ഷം
Monday, April 22, 2019 12:16 AM IST
കൊ​ണ്ടോ​ട്ടി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കൊ​ണ്ടോ​ട്ടി ടൗ​ണി​ലെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ നേ​രി​യ സം​ഘ​ർ​ഷം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്റ്റാ​ർ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശ​മാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ലി​ൽ ക​ലാ​ശി​ച്ച​ത്. വൈ​കിട്ട് മൂ​ന്ന​ര​യോ​ടെ ത​ന്നെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മേ​ല​ങ്ങാ​ടി റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് എ​ത്തി​യി​രു​ന്നു. കൊ​ടി​ക​ളും ചെ​റു​പ്ര​ക​ട​ന​ങ്ങ​ളും അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളും നി​റ​ഞ്ഞ​തോ​ടെ ന​ഗ​രം ശ​ബ്ദ മു​ഖ​രി​ത​മാ​യി. എ​ന്നാ​ൽ ക​ഴി​ഞ്ഞ മാ​സം 23ന് ​ചേ​ർ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ കൊ​ണ്ടോ​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് കു​റ​പ്പ​ത്ത് മു​ത​ൽ കൊ​ള​ത്തൂ​ർ ജം​ക്ഷ​ൻ​വ​രെ കൊ​ട്ടി​ക്ക​ലാ​ശം വേ​ണ്ടെ​ന്ന് പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി യു​ഡി​എ​ഫ് പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഷോ​യു​മാ​യി ഐ​ക്ക​ര​പ്പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു.
എ​ൽ​ഡി​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ലാ​യി കൊ​ണ്ടോ​ട്ടി ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ഇ​രു​വി​ഭാ​ഗ​വും മ​ത്സ​രി​ച്ചു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​യാ​യ​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫി​ന് മാ​ത്രം കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. പോ​ലീ​സും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള​ള വാ​ക്കേ​റ്റ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൂ​കി വി​ളി​ച്ച​തോ​ടെ പ്ര​ശ്നം രൂ​ക്ഷ​മാ​യി. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് ര​ണ്ടു​ത​വ​ണ ലാ​ത്തി​വീ​ശി പ്ര​വ​ർ​ത്ത​ക​രെ വി​ര​ട്ടി​യോ​ടി​ച്ച​ത്.
സം​ഘ​ർ​ഷ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ക​ഴി​ഞ്ഞ തെര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നും പോ​ലീ​സ് ന​ഗ​ര​ത്തി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​റി​ല്ലാ​യി​രു​ന്നു. മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ധാ​ര​ണ​യി​ലെ​ത്താ​റാ​യി​രു​ന്നു പ​തി​വ്.​എ​ന്നാ​ൽ ഇ​ത്ത​വ​ണ 23ന് ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ൽ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ത്ത​താ​ണ് വീ​ണ്ടും പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.