മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി: വ​നാ​തി​ർ​ത്തി​യിലെ ബൂ​ത്തു​ക​ളി​ൽ ക​ന​ത്ത സു​ര​ക്ഷ
Tuesday, April 23, 2019 12:25 AM IST
നി​ല​ന്പൂ​ർ‍: മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ വ​നാ​തി​ർ​ത്തി പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ക്സ​ൽ വി​രു​ദ്ധ സേ​ന, ത​ണ്ട​ർ​ബോ​ൾ​ട്ട് തു​ട​ങ്ങി​യ സേ​ന​ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. വ​ണ്ടൂ​ർ, നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ക​രു​വാ​ര​ക്കു​ണ്ട്, കാ​ളി​കാ​വ്, പൂ​ക്കോ​ട്ടും​പാ​ടം, നി​ല​ന്പൂ​ർ, എ​ട​ക്ക​ര, പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി പ​ട്ടി​ക​യി​ലു​ള്ള​താ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം സ്റ്റേ​ഷ​നു​ക​ളി​ൽ സേ​ന​യു​ടെ അം​ഗ​ബ​ലം കു​റ​വാ​കു​മെ​ന്ന​തി​നാ​ൽ സ്റ്റേ​ഷ​ൻ അ​ക്ര​മ​ണ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​താ​യി ര​ഹ​സ്യാ​നേ​്വഷണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ണ്ട്. അ​തി​നാ​ൽ സേ​ന​യി​ലെ ഒ​രു വി​ഭാ​ഗ​ത്തെ സ്റ്റേ​ഷ​നു​ക​ളി​ൽ വി​ന്യ​സി​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ട്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തു​ൾ​പ്പെ​ടെ നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ 59 ഉം ​വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ 25 ഉം ​പ്ര​ശ്ന​ബാ​ധ്യ​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്.

ഇ​വി​ട​ങ്ങ​ളി​ലും വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​റ്റു ബൂ​ത്തു​ക​ളി​ലു​മാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ത​ര സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യെ​യാ​ണ് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. അ​ത്യാ​ധു​നി​ക തോ​ക്കു​ക​ളു​മാ​യാ​ണ് സേ​ന​യു​ടെ കാ​വ​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ല​യോ​ര മേ​ഖ​ല​യാ​യ​തി​നാ​ൽ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ ഏ​റെ വൈ​കി​യാ​ണ് ചി​ല ബൂ​ത്തു​ക​ളി​ൽ എ​ത്തി​യ​ത്. ഇ​ത്ത​രം ബൂ​ത്തു​ക​ളി​ൽ പോ​ലീ​സ് നേ​ര​ത്തെ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.