കെഎസ്ടി​എ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Sunday, July 21, 2019 12:36 AM IST
മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ശ​ക്തി​പ്പെ​ടു​ത്തു​ക, ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക, മി​ക​വി​നാ​യു​ള്ള വി​ദ്യാ​ഭ്യാ​സം വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്ത് ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കെഎസ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു അ​ധ്യാ​പ​ക​ർ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ലേ​ക്കു മാ​ർ​ച്ച ന​ട​ത്തി.

തു​ട​ർ​ന്നു ക​ള​ക്ട​റേ​റ്റു പ​ടി​ക്ക​ലി​ൽ ന​ട​ത്തി​യ ധ​ർ​ണ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജെ.​ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ് അ​മീ​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​കെ.​എ. ഷാ​ഫി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​എം.​മോ​ഹ​ന​ൻ, ജി.​വി.​സു​മ, പി.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​കെ.​ഗീ​ത, സു​രേ​ഷ് കോ​ള​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​കെ.​ബി​നു സ്വാ​ഗ​ത​വും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. രാ​വി​ലെ 10.30ന് ​മ​ല​പ്പു​റം എം​എ​സ്പി സ്കൂ​ൾ പ​രി​സ​ര​ത്തു നി​ന്നു ആ​രം​ഭി​ച്ച മാ​ർ​ച്ചി​നു ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി.​ഹ​രി​ദാ​സ​ൻ, സി.​ഷ​ക്കീ​ല, പി.​ജി.​ഉ​മാ​ദേ​വി, പി.​അ​ജി​ത് കു​മാ​ർ, മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.