വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ം: കാ​ന്ത​പു​രം
Monday, August 19, 2019 12:26 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ വീ​ടു​ക​ൾ ന​ശി​ച്ച​വ​ർ​ക്ക് പ​ര​മാ​വ​ധി വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് അ​ഖി​ലേ​ന്ത്യ സു​ന്നി ജം ​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി.​അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ. ദു​ര​ന്ത​ഭൂ​മി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ല​മ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടും.
ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു​ണ്ട്.
ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച സൈ​നിക​ൻ വി​ഷ്ണു​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. സ​യ്യി​ദ് ഖ​ലീ​ൽ ബു​ഖാ​രി ത​ങ്ങ​ൾ, അ​ബ്ദു​റ​ഹി​മാ​ൻ ദാ​രി​മി വ​ണ്ടൂ​ർ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു.