മ​ല​യി​ൽ വി​ള്ള​ൽ: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ
Tuesday, August 20, 2019 12:13 AM IST
കാ​ളി​കാ​വ്: പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റ് മ​ലവാ​ര​ത്തി​ൽ ക​ണ്ട വി​ള്ള​ൽ ഉ​ന്ന​ത​ത​ല സം​ഘം പ​ഠ​നം ന​ട​ത്തു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ. മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്കാ​ണണെന്ന് ത​ഹ​സി​ൽ​ദാ​ർ നി​ർ​ദ്ദേ​ശിച്ചു.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​ല്ല​ങ്കോ​ട് മ​ല​വാ​ര​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ വി.​സു​ബാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വി​ള്ള​ൽ പ​ഴ​ക്ക​മു​ള്ള​താ​ണെ​ന്നും ഭീ​തി​ജ​ന​ക​മ​ല്ലെ​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.
അ​തേ​സ​മ​യം ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നാ​ട്ടു​കാ​രോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ജി​യോ​ള​ജി വ​കു​പ്പി​ലെ ഉ​ന്ന​ത സം​ഘ​ത്തെ പ​ഠ​നം ന​ട​ത്താ​ൻ അ​യ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സം മു​ന്പാ​ണ് വി​ള്ള​ൽ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ക​വ​ള​പ്പാ​റ, പു​ത്തു​മ​ല ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ ത​റ​മ്മ​ൽ, സെ​ക്ര​ട്ട​റി സൂ​ര്യ​കു​മാ​രി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടോ​മി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ജി​ലാ​ൽ എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.