ഫേസ്ബു​ക്കു​വ​ഴി അ​പ​വാ​ദ പ്ര​ച​ര​ണം: പോ​ലീ​സ് കേ​സെ​ടു​ത്തു
Tuesday, August 20, 2019 12:14 AM IST
ക​രു​വാ​ര​ക്കുണ്ട്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രേ കേ​സെ​ടു​ത്തു. ലാ​ൽ കൃ​ഷ്ണ​യ്ക്കെ​തി​രേ​യാ​ണ് ക​രു​വാ​ര​ക്കുണ്ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ഒ​രാ​ഴ്ച മു​ന്പ് തു​വ്വൂ​ർ ത​രി​പ്ര​മു​ണ്ട​യി​ൽ വച്ച് ആ​ർ​മി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സു​നി​ൽ ബാ​ബു​വും കു​ടും​ബ​വും കാ​റി​ൽ യാ​ത്ര ചെ​യ്യ​വെ വ​ണ്ടി​ക്ക് പോ​വാ​ൻ വ​ഴി കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നും അ​ടി​പി​ടി​ക്കെ​തി​രേ​യും ലാ​ൽ കൃ​ഷ്ണ​ക്കും സു​നി​ൽ ബാ​ബു​വി​നു​മെ​തി​രേ അ​ന്നു ത​ന്നെ പോ​ലീ​സ് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഈ ​സം​ഭ​വം സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ള​ച്ചൊ​ടി​ച്ചു സ്പ​ർ​ദ ഉ​ണ്ടാ​ക്കു​ന്ന​തും പ്ര​കോ​പ​ന​പ​ര​മാ​യി ല​ഹ​ള ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.