ക​ഥ​ക് നൃ​ത്ത​ശി​ൽ​പ്പശാ​ല ഇ​ന്ന്
Thursday, August 22, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ വി​ജ​യ​പ​ഥ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ’ക​ഥ​ക്’ നൃ​ത്ത ശി​ൽ​പ്പശാ​ല ന​ട​ക്കും. രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​യ്ക്കു 12.30വ​രെ​യാ​ണ് ശി​ൽ​പ്പശാ​ല. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ​യും ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ​യും മ​ല​യാ​ളം ക്ല​ബ് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. സ്പി​ക് മ​കാ​യ് നോ​ർ​ത്ത് കേ​ര​ള ഘ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ൽ​പ്പശാ​ല ന​യി​ക്കു​ന്ന​ത് പ്ര​ശ​സ്ത ക​ഥ​ക് ന​ർ​ത്ത​കി​യും നൃ​ത്ത​സം​വി​ധാ​യി​ക​യു​മാ​യ വി​ദ്യാ​ഗൗ​രി അ​ഡ്ക​ർ ആ​ണ്. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​ഥ​കി​ൽ നി​ന്നു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ക​യും നി​ര​വ​ധി ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്ത വി​ദ്യാ​ഗൗ​രി അ​ഡ്ക​ർ ഡ​ൽ​ഹി ദൂ​ര​ദ​ർ​ശ​നി​ലെ എ ​ഗ്രേ​ഡ് ആ​ർ​ട്ടി​സ്റ്റും ഐ​സി​സി​ആ​ർ എം ​പാ​ന​ൽ​ഡ് ആ​ർ​ട്ടി​സ്റ്റു​മാ​ണ്.
കു​ട്ടി​ക​ളി​ലേ​ക്ക് ക​ലാ​രൂ​പ​ങ്ങ​ൾ ത​നി​മ​യോ​ടു കൂ​ടി എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേ​ശീ​യ​ത​ല​ത്തി​ൽ 1970 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പി​ക് മാ​കാ​യ് സം​ഘ​ട​ന​യാ​ണ് ശി​ൽ​പ്പശാ​ല​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.