അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ
Friday, August 23, 2019 12:22 AM IST
എ​ട​ക്ക​ര: ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ക്യാ​ന്പു​ക​ളി​ലേ​ക്ക്. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പെ​ട്ട​ൽ, പ്ര​ള​യം എ​ന്നി​വ​യെ​ത്തു​ട​ർ​ന്ന് വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​രാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്ഥി​ര​വും, സു​ര​ക്ഷി​ത​വു​മാ​യ ഇ​ടം ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​കാ​ത്ത​താ​ണ് ദു​രി​ത​ബാ​ധി​ത​രെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഭൂ​ദാ​നം സെ​ന്‍റ് ജോ​ർ​ജ്് പ​ള്ളി, ഗ്രാ​മ​പ്ര​കാ​ശി​നി വാ​യ​ന​ശാ​ല, പൂ​ള​പ്പാ​ടം ജി​എ​ൽ​പി​സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ ക്യാ​ന്പു​ക​ളി​ലാ​ണ് ദു​രി​ത​ബാ​ധി​ത​ർ താ​മ​സി​ക്കു​ന്ന​ത്. ഭൂ​ദാ​നം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ക്യാ​ന്പി​ൽ 113-കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 403 ആ​ളു​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ 37-പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ണ്ട്. വാ​യ​ന​ശാ​ല​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ 95-കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ മൂ​ന്ന് പ​ട്ടി​ക വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. പൂ​ള​പ്പാ​ടം ജിഎ​ൽ​പി​യി​ൽ 74-കു​ടും​ബ​ങ്ങ​ളി​ലെ 237 അം​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 16-എ​സ്ടി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്.

ഇ​വ​യെ​ല്ലാം സൗ​ക​ര്യ​ങ്ങ​ൾ കു​റ​വു​ള്ള ക്യാ​ന്പു​ക​ളാ​ണ്. പൂ​ള​പ്പാ​ടം സ്കൂ​ൾ തു​റ​ന്നി​ട്ട് ഒ​രാ​ഴ്ച​യാ​യി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ പ​ഠ​നം ന​ട​ത്തേ​ണ്ട​തു​ണ്ട്. ഭൂ​ദാ​നം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ മു​ട​ങ്ങി​യി​രു​ന്നു.

ദു​ര​ന്ത​ത്തി​ൽ പൂ​ർ​ണ​മാ​യി വീ​ട് ന​ഷ​ട​പ്പെ​ട്ട​വ​രാ​ണ് ഇ​തി​ൽ കൂ​ടു​ത​ലും. സാ​ന്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ർ നേ​ര​ത്തെ വാ​ട​ക വീ​ടു​ക​ളി​ലേ​ക്കും, ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റി ​യി​രു​ന്നു. എ​ന്നാ​ൽ ക​വ​ള​പ്പാ​റ കോ​ള​നി​ക്കാ​രും, വാ​ട​ക വീ​ടു​ക​ളെ​ടു​ക്കാ​ൻ സാ​ന്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത​വ​രു​മാ​ണ് ക്യാ​ന്പു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ഇ​വ​ർ​ക്ക് അ​ധി​വ​സി​ക്കാ​ൻ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ ക്വാ​ർ​ട്ടേ​ഴ്സു​ക​ളോ, മ​റ്റ് സം​വി​ധാ​ന​ങ്ങ​ളോ ല​ഭ്യ​മ​ല്ല. മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണ് ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ള്ള​ത്. എ​ന്നാ​ൽ ഇ​വ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ആ​ളു​ക​ൾ ഇ​വി​ടെ താ​മ​സി​ക്കാ​നും താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പൂ​ള​പ്പാ​ടം ക്യാ​ന്പു​ക​ളി​ലെ ആ​ളു​ക​ളെ പാ​താ​ർ പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ലും, സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ലും ആ​ളു​ക​ൾ മാ​റാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് സ്കൂ​ൾ ക്യാ​ന്പി​ൽ​ന്നെ തു​ട​രു​ക​യാ​ണി​വ​ർ.

എ​ത്ര​നാ​ൾ ഇ​വ​രെ ക്യാ​ന്പു​ക​ളി​ൽ അ​ധി​വ​സി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. അ​ടി​യ​ന്തര​മാ​യി ഇ​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ വാ​സ​സ്ഥ​ലം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​ത്. ക്യാ​ന്പു​ക​ളി​ലെ അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി​ക്ക​ഴി​യു​ക​യാ​ണ് പോ​ത്തു​ക​ല്ലി​ലെ ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള 202-കു​ടും​ബ​ങ്ങ​ൾ.