ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Friday, August 23, 2019 12:24 AM IST
എ​ട​ക്ക​ര: ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ സം​ഘം ജി​ല്ല​യി​ലെ ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ, പാ​താ​ർ, തു​ടി​മു​ട്ടി, മു​ണ്ടേ​രി, ഉ​പ്പ​ട ആ​ശാ​ൻ​കു​ന്ന്, കാ​ളി​കാ​വ്് പ​ഞ്ചാ​യ​ത്തി​ലെ പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ര​ണ്ട് പേ​ർ വീ​ത​മ​ട​ങ്ങു​ന്ന നാ​ല് സം​ഘ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്റ്റേ​റ്റ് അ​ഡീ​ഷ​ണ​ൽ ജി​യോ​ള​ജി​സ്റ്റ് ഡോ.​വി.​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ർ ഹൈ​ഡ്രോ​ള​ജി​സ്റ്റു​മാ​രാ​യ വി.​അ​ശ്വി​ൻ, എം. ​അ​നി​ൽ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ഷം​ല റ​ഷീ​ദ എ​ന്നി​വ​രാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. ക​വ​ള​പ്പാ​റ​യി​ൽ നാ​ലി​ട​ങ്ങ​ളി​ലും പാ​താ​റി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലും തു​ടി​മു​ട്ടി​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലും ആ​ശാ​ൻ​കു​ന്നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലും മു​ണ്ടേ​രി​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലു​മാ​ണ് സം​ഘം പ​രി​ശോ​ധി​ച്ച​ത്.
പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​കെ പ​തി​നാ​ലി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ സം​ഘം പ​രി​ശോ​ധി​ച്ച​ത്. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​ഴി​ക്ക​ട​വി​ലും, ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള എ​സ്റ്റേ​റ്റി​ലും സം​ഘം നാ​ളെ പ​രി​ശേ​ധ​ന ന​ട​ത്തും. നാ​ല് ദി​വ​സം മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം സം​ഘം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ക​വ​ള​പ്പാ​റ​യി​ൽ മു​ത്ത​പ്പ​ൻ കു​ന്നി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് വ​നാ​തി​ർ​ത്തി​വ​രെ സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.