പ​രി​ശീല​നം ന​ട​ത്തി
Monday, September 9, 2019 12:44 AM IST
നി​ല​ന്പൂ​ർ: സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​വ​സ​രം ഒ​രു​ക്കി നി​ല​ന്പൂ​രി​ലെ ജി​ല്ലാ ട്രോ​മാ​കെ​യ​ർ സം​ഘ​ട​ന ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​നം ന​ട​ത്തി. സം​ഘ​ട​ന​യി​ലേ​ക്ക് കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കാനു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ മി​നി ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രോ​മ​കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് റി​ട്ട.​എ​സ്ഐ ജോ​ർ​ജ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. നി​ല​ന്പൂ​ർ പോ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി. ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എം.​വി.​ഐ. ഉ​മ്മ​ർ, ഫ​സ്റ്റ് എ​യ്ഡ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പി.​എ.​കെ.​അ​നീ​ഷ് വ​ണ്ടൂ​ർ എ​ന്നി​വ​ർ ന​യി​ച്ചു.