ജീ​വി​ത പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഗ​മം
Sunday, September 15, 2019 2:01 AM IST
തി​രൂ​ർ: ജീ​വി​ത പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ യു​വ​തീ യു​വാ​ക്ക​ൾ തി​രൂ​രി​ൽ ഒ​ത്തു ചേ​ർ​ന്നു. എ​ബി​ളി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​ഡി​സേ​ബി​ൾ​ഡ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വാ​ഹ കൂ​ടി​ക്കാ​ഴ്ച സം​ഗ​മം ന​ട​ത്തി​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് പ​രി​പാ​ടി​ക്കെ​ത്തി​യ​ത്. സം​ഗ​മം ഇ​ന്നും തു​ട​രും. സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വി.​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കൈ​നി​ക്ക​ര ഷാ​ഫി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സ​ഫി​യ, കൗ​ണ്‍​സി​ല​ർ വി.​മൊ​യ്തി​ൻ​കു​ട്ടി,ജി​ല്ലാ പോ​ലീ​സ് മു​ൻ മേ​ധാ​വി പി.​രാ​ജു.തി​രൂ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് പി.​എ ബാ​വ, സി.​പി.​ഉ​മ്മ​ർ സു​ല്ല​മി, കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ദ​നി പ​റ​പ്പൂ​ർ. മു​സ്ത​ഫ മാ​ണാ​കു​ത്ത്, ത​സ്നിം വ​ട​ക​ര, കൊ ​അ​ഹ​മ്മ​ദ്കു​ട്ടി, ഡോ. ​ജാ​ബി​ർ അ​മാ​നി, ഡോ. ​അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഗ​മ​ത്തി​ന് പി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ, മു​ജീ​ബ് താ​നാ​ളൂ​ർ, നാ​സ​ർ കു​റ്റൂ​ർ, വി.​പി. കു​ഞ്ഞാ​ല​ൻ​കു​ട്ടി, കെ.​എം.​അ​ബ്ദു​ൾ ല​ത്തീ​ഫ്, സി.​പി. ഷ​ബീ​റ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.