ഏ​ഴു ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Sunday, September 15, 2019 2:04 AM IST
നി​ല​ന്പൂ​ർ: അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം കൈ​വ​ശം വെ​ക്കു​ക​യും വി​ൽ​പ്പ​ന ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രാ​ൾ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. നി​ല​ന്പൂ​ർ കു​ള​ക്ക​ണ്ടം കി​നാ​ൽ​തോ​പ്പി​ൽ കെ.​എ​സ്.​കു​രു​വി​ള (63)യെ​യാ​ണ് ഏ​ഴു ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി കോ​ട​തി​പ്പ​ടി​യി​ൽ വ​ച്ച് പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ എം.​ഹ​രി​കൃ​ഷ്ണ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​പ്പ​ടി​യി​ലെ ഇ​യാ​ളു​ടെ ക​ട​യി​ൽ വ​ച്ചാ​ണ് മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. മു​ൻ അ​ബ്കാ​രി കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ.​അ​നീ​ഷ്, സി.​ടി.​ആ​ഷി​ക്, ഡ്രൈ​വ​ർ രാ​ജീ​വ് എ​ന്നി​വ​രും പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.