ഇ​ടി​വ​ണ്ണ-​പാ​റേ​ക്കാ​ട് കോ​ള​നി​യി​ൽ വൈ​ദ്യു​തി ഇല്ലാതെ നാലു കു​ടും​ബ​ങ്ങ​ൾ
Tuesday, September 17, 2019 12:34 AM IST
നി​ല​ന്പൂ​ർ: ചു​റ്റു​മു​ള്ള വീ​ടു​ക​ളി​ൽ വൈ​ദ്യു​തി വെ​ളി​ച്ച​ം തെളിയുന്പോ​ഴും 85കാ​രി​യാ​യ നീ​ലി​യു​ൾ​പ്പെ​ടെ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും ആ​ശ്ര​യം മ​ണ്ണെ​ണ്ണ വി​ള​ക്ക് മാ​ത്രം. കെഎസ്ഇ​ബി ഓ​ഫീ​സി​ൽ നി​ന്ന് കേ​വ​ലം ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള ഇ​ടി​വ​ണ്ണ-​പാ​റേ​ക്കാ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​നി​യും വൈ​ദ്യു​തി വെ​ള്ളി​ച്ച​മെ​ത്താ​ത്ത​ത്.
ഇ​ടി​വ​ണ്ണ​യി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്ന് കേ​വ​ലം 100 മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ഏ​താ​ണ്ട് മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​ൻ​പ് ഇ​ടി​വ​ണ്ണ​യി​ൽ വൈ​ദ്യു​തി എ​ത്തി​യ​താ​ണ്. നാ​ലു കു​ടും​ബ​ങ്ങ​ളൊ​ഴി​കെ​യു​ള്ള​വ​ർ​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​ത​ന്നെ വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി മ​ടു​ത്തു​വെ​ന്നാ​ണ് നീ​ലി പ​റ​യു​ന്ന​ത്. ചാ​ത്ത​ൻ, ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് വൈ​ദ്യു​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.
അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പേ​ടു​ത്തി​യ​പ്പോ​ൾ വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത വി​വ​രം അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.
ഓ​ഫീ​സി​ൽ അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ൽ കോ​ള​നി​യി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു. സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം ന​ട​ന്ന പ​ഞ്ചാ​യ​ത്തി​ലാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​ത് . കോ​ള​നി​ക​ളി​ലെ വി​വ​രം യ​ഥാ​സ​മ​യം മ​റ്റു വ​കു​പ്പ​ധി​കൃ​ത​രെ അ​റി​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത​വം ഐ​ടി​ഡി​പി​ക്കാ​ണ്. എ​ന്നാ​ൽ ഈ ​കോ​ള​നി​യി​ലു​ൾ​പ്പെ​ടെ ആ​ദി​വാ​സി പ്ര​മോ​ട്ട​റി​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.