ചേ​ലേ​ന്പ്ര വി​ല്ലേ​ജ് ഓ​ഫീ​സ് ന​വീ​ക​ര​ണം: ര​ണ്ടാം ഘ​ട്ടത്തിന് അനുമതി
Wednesday, September 18, 2019 12:28 AM IST
തേ​ഞ്ഞി​പ്പ​ലം:​ ചേ​ലേ​ന്പ്ര വി​ല്ലേ​ജ് ഓ​ഫീ​സ് ന​വീ​ക​ര​ണം ര​ണ്ടാം ഘ​ട്ടം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 5 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ അ​റി​യി​ച്ചു.​ഒ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചോ​ർ​ന്നൊ​ലി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന് ഷീ​റ്റ് കൊ​ണ്ട് മേ​ൽ​ക്കൂ​ര​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഇ​രി​പ്പി​ട​വും ചു​റ്റു​മ​തി​ലും ഓ​ഫീ​സ് ന​വീ​ക​ര​ണ​വും ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​നും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ല്ലേ​ജ് ഓ​ഫീ​സി​ന് പു​റ​ക് വ​ശ​ത്തെ സ്ഥ​ലം ലാ​ൻ​ഡ് സ്കേ​പ് ചെ​യ്യ​ൽ, മ​റ്റു അ​റ്റ​കു​റ്റ​പ​ണി​ക​ൾ എ​ന്നി​വ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.​ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ചേ​ലേ​ന്പ്ര വി​ല്ലേ​ജ് സ്മാ​ർ​ട്ടാ​യി മാ​റും. അ​തേ​സ​മ​യം പ​ള്ളി​ക്ക​ൽ വി​ല്ലേ​ജ് ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ടെ​ണ്ട​ർ പൂ​ർ​ത്തീ​ക​രി​ച്ച് അ​ടു​ത്ത വാ​ര​ത്തി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കും. വ​ള്ളി​ക്കു​ന്ന് വി​ല്ലേ​ജ്, അ​രി​യ​ല്ലൂ​ർ, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഒ​ന്നാം ഘ​ട്ടം ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നി​യൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് ഒ​ന്നാം ഘ​ട്ട ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.