കി​ണ​റ്റി​ൽ മ​ധ്യ​വ​യ​സ്ക​യു​ടെ മൃ​ത​ദേ​ഹം
Wednesday, September 18, 2019 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ​പാ​ത​യി​ൽ അ​മ്മി​നി​ക്കാ​ട് കി​ണ​റ്റി​ൽ മ​ധ്യ​വ​യ​സ്ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​മ്മി​നി​ക്കാ​ട് കി​ഴ​ക്കേ​ത​ല​ക്ക​ൽ കോ​യ​യു​ടെ ഭാ​ര്യ റം​ല​ത്ത് (45) ആ​ണ് മ​രി​ച്ച​തെ​ന്നു തി​രി​ച്ച​റി​ഞ്ഞു. വീ​ടി​ന്ന​ടു​ത്തു​ള്ള കു​ഞ്ഞാ​ലി​പ്പ​ടി​യി​ലു​ള്ള ആ​ളൊ​ഴി​ഞ്ഞ കി​ണ​റ്റി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. കി​ണ​റ്റി​നു 30 അ​ടി​യോ​ളം ആ​ഴ​മു​ണ്ട്. 15 അ​ടി​യോ​ളം വെ​ള്ള​ത്തി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.