ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം: ആ​ദി​വാ​സി സംഘടനാ പ്ര​വ​ർ​ത്ത​ക​രെ വനംവകുപ്പ് തടയുന്നതായി പരാതി
Saturday, September 21, 2019 12:35 AM IST
എ​ട​ക്ക​ര: പ്ര​ള​യാ​ന​ന്ത​ര ദു​രി​തം നേ​രി​ടു​ന്ന ഉ​ൾ​വ​ന​ത്തി​ലെ കോ​ള​നി​ക​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന ആ​ദി​വാ​സി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ വ​നം വ​കു​പ്പ് ത​ട​യു​ന്ന​താ​യി പ​രാ​തി.
മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് ചെ​ക്കു​പോ​സ്റ്റു​ക​ളി​ൽ ത​ട​യു​ന്ന​ത്. പ​ട​യ​ണി, ദ​ളി​ത് ഐ​ക്യം, പ​ട്ടി​ക​വ​ർ​ഗ സേ​വ സെ​സൈ​റ്റി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ അ​നി​ൽ ചാ​ലി​യാ​ർ, ചി​ത്ര അ​പ്പ​ൻ​കാ​പ്പ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​മേ​ഷ്, ഹ​രി​കൃ​ഷ്ണ​ൻ, അ​നി​ത തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. പ്ര​ള​യ​ത്തി​ന് ശേ​ഷം മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ഈ ​സം​ഘം സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ച്ച് എ​ത്തു​ന്പോ​ഴാ​ണ് ത​ട​യു​ന്ന​ത്. ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ മാ​സം തോ​റും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ​യും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ ക്ഷ​ണി​ക്ക​പ്പെ​ടു​ന്ന​വ​രാ​ണി​വ​ർ. പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ങ്ങ​ൾ വ​ന​ങ്ങ​ൾ​ക്കു​ള്ളി​ലെ ആ​ദി​വാ​സി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തും ഇ​വ​രി​ൽ നി​ന്നാ​ണ്.
കോ​ള​നി​ക​ളി​ലെ അ​വ​ഗ​ണ​ന​യു​ടെ​യും ത​ട്ടി​പ്പു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പു​റം ലോ​ക​മ​റി​യു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ത​ങ്ങ​ളെ ത​ട​യു​ന്ന​തെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ന് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.