പാ​ച​കത്തിനിടെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചു
Saturday, September 21, 2019 12:35 AM IST
നി​ല​ന്പൂ​ർ: പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചു. ച​ക്കാ​ല​കു​ത്ത് എ​ൻ​എ​സ്എ​സ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശം ചാ​ക്കി​പ്പ​റ​ന്പി​ൽ അ​ബ്ദു​ൽ അ​ഹ​ദി​ന്‍റെ വീ​ട്ടി​ലാണ് സംഭവം. പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ ലീ​ക്ക് ആ​യി ക​ത്തി​പ്പ​ട​രു​ക​യാ​യി​രു​ന്നു.
നി​ല​ന്പു​ർ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും എ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ അ​തി​സാ​ഹ​സി​ക​മാ​യി സി​ലി​ണ്ട​ർ വീ​ടി​നു പു​റ​ത്തെ​ത്തി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ലീ​ഡി​ംഗ് ഫ​യ​ർ​മാ​ൻ ബി. ​സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ ഇ.​എം.​ഷി​ന്‍റു, കെ.​പി.​അ​മീ​റു​ദ്ദീ​ൻ, വി.​യു.​റു​മേ​ഷ്, കെ.​ര​മേ​ശ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ എ​ൻ. ര​വീ​ന്ദ്ര​ൻ, ടി.​അ​ല​വി​ക്കു​ട്ടി, ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ എം.​കെ.​സ​ത്യ​പാ​ല​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.