പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് പ​ഠ​നോ​ത്സ​വം: സമ്മാനദാനം ഇന്ന്
Saturday, September 21, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മു​സ്്ലിം​ലീ​ഗ് ച​രി​ത്ര പ​ഠ​ന പ​ദ്ധ​തി​യാ​യ പ​ഠ​നോ​ത്സ​വം 2019 ന്‍റെ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഇ​ന്ന് ഉച്ച കഴിഞ്ഞ് മൂന്നിനു ന​ട​ക്കും.
പെ​രി​ന്ത​ൽ​മ​ണ്ണ സി​എ​ച്ച് സൗ​ധ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​സ്ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി സ​മ്മാ​ന​ങ്ങ​ൾ വ​ത​ര​ണം ചെ​യ്യും. പു​തി​യ ത​ല​മു​റ​ക്ക് മു​സ്ലിം ലീ​ഗി​ന്‍റെ ച​രി​ത്രം പ​ഠി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ണ്ഡ​ലം മ​ഞ്ഞ​ളാം കു​ഴി അ​ലി എം​എ​ൽ​എ മു​ൻ​ക​യ്യെ​ടു​ത്ത് കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡിക്കറ്റ് അംഗം ഡോ.​റ​ഷീ​ദ് അ​ഹ​മ്മ​ദ് ത​യാ​റാ​ക്കി​യ അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ​ എ​ന്ന മു​സ്ലിം​ലീ​ഗ് ച​രി​ത്ര പു​സ്ത​കം ആ​ധാ​ര​മാ​ക്കി കാന്പ​യി​നും തു​ട​ർ​ന്ന് പരീക്ഷ​യും പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​ച​രി​ത്ര പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഠ​ന ക്ലാ​സു​ക​ൾ​ക്ക് ശേ​ഷം ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യി​ക​ൾ​ക്കാ​ണ് സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​ച്ച ഓ​രോ​രു​ത്ത​രെ ക​ണ്ടെ​ത്തി​യാ​ണ് ഏ​ഴു​പേ​ർ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ 70 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ടി​യ 19 പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും. സ്വ​ർ​ണ നാ​ണ​യം, ഫ്രി​ഡ്ജ്, ടെ​ലി​വി​ഷ​ൻ, വാ​ഷിം​ഗ് മെ​ഷീ​ൻ, മി​ക്സി തു​ട​ങ്ങി​യ​വ സ​മ്മാ​നി​ക്കും.