കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Tuesday, October 15, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെഎസ്എ​സ്പി​യു വ​ല​ന്പൂ​ർ യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ കെ.​ജാ​ഫ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ണ്‍​പ​തു വ​യ​സ് പി​ന്നി​ട്ട പെ​ൻ​ഷ​ൻ​കാ​രാ​യ ക​ടം​പോ​ട​ൻ മു​ഹ​മ്മ​ദ്, തു​വ്വ​ക്കാ​ട​ൻ താ​മി, സി.​മു​ഹ​മ്മ​ത്, ഹ​വ്വ ഉ​മ്മ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​ന്പ​ള​ക്കു​ഴി ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്താം​പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി.​കാ​ർ​ത്ത്യായ​നി ന​ന്ദി പ​റ​ഞ്ഞു.

കാറിടിച്ച് ആശുപത്രി ജീവനക്കാരന് പ​രി​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്പി​ലെ മാ​തൃ​ശി​ശു കേ​ന്ദ്ര​ത്തി​ൽ നി​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തിനായാ​യി​രു​ന്നു സം​ഭ​വം.
മാ​തൃ​ശി​ശു കേ​ന്ദ്ര​ത്തി​ലെ ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് തി​രി​കെ വ​ന്ന ന​ഴ്സി​നൊ​പ്പ​മാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും റോ​ഡ് മു​റി​ച്ചു​ക​ട​ന്ന​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ന​ഴ്സ് ര​ക്ഷ​പ്പെ​ട്ടു. ഈ ​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നു മേ​ൽ​പ്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മാ​തൃ​ശി​ശു ബ്ലോ​ക്ക് തു​ട​ങ്ങി​യ സ​മ​യം മു​ത​ൽ ഉ​ള്ള​താ​ണ്. ഇ​തി​നാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പുകാ​രും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യാ​ണ്.