മി​നി ലോ​റി​യി​ടി​ച്ചു ബം​ഗാ​ൾ സ്വ​ദേ​ശി മ​രി​ച്ചു
Thursday, October 17, 2019 10:26 PM IST
മ​ഞ്ചേ​രി: മി​നി ലോ​റി​യി​ടി​ച്ചു ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ബം​ഗാ​ൾ ഫ​ർ​ഹാ​നാ​ഡ് ബ​ലി​യാ​റ സൗ​ത്ത് അ​നി​ൽ സാ​മ​ന്ത​യു​ടെ മ​ക​ൻ ശ​ങ്ക​ർ സാ​മ​ന്ത (49) യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മ​ഞ്ചേ​രി ചെ​ര​ണി പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

ജോ​ലി ക​ഴി​ഞ്ഞു താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു യു​വാ​വ്. ഇ​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യി​റ​ങ്ങി റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ എ​തി​രെ വ​ന്ന മി​നി ലോ​റി ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ യു​വാ​വി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു കൊ​ടു​ത്തു.