പ​ള്ളി​ക്കു​ത്ത് സ്കൂ​ളി​നു ഒ​രു കോ​ടി രൂപ അ​നു​വ​ദി​ച്ചു
Thursday, October 24, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്കു​ത്ത് ജി​എം​എ​ൽ​പി സ്കൂ​ളി​നു കെ​ട്ടി​ടം നി​ർ​മി​ക്കാന്‌ ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​തോ​ടെ പി​ടി​എ​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ണി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

റോ​ഡ് പ​ണി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ലെ ചോ​ല​റോ​ഡ് - കു​ന്ന​പ്പ​ള്ളി റോ​ഡ് റീ ​കോ​ണ്‍​ക്രീ​റ്റിം​ഗി​നും ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​ത്തി - പ​റാ​ട്ടി​ക്കു​ന്ന് റോ​ഡ് റീ ​ടാ​റി​ങ്ങി​നും നാ​ലു ല​ക്ഷം രൂ​പ വീ​തം വെ​ള്ള​പൊ​ക്ക ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചു.