മ​ത​സൗ​ഹാ​ർ​ദം വി​ളി​ച്ചോ​തി ന​ബി​ദി​നാ​ഘോ​ഷം
Monday, November 11, 2019 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ണാ​ർ​മ​ല പീ​ടി​ക​പ്പ​ടി മ​ദ്ര​സ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന​ബി​ദി​ന ഘോ​ഷ​യാ​ത്ര​യ്ക്ക് ക്ഷേ​ത്ര ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് കൂ​രി​യാ​ടാ​ൻ കു​ട്ടി മു​സ്ലി​യാ​ർ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ഘോ​ഷ​യാ​ത്ര​ക്ക് തു​ട​ക്ക​മാ​യ​ത്. മ​ഹ​ല്ല് ഖ​ത്തീ​ബ് ഉ​മ​ർ ഫൈ​സി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​സൈ​നാ​ർ മു​സ്ലി​യാ​ർ, ക​രീം മു​സ്ലി​യാ​ർ, യൂ​നു​സ് ഫൈ​സി, ഷ​മീ​ർ ഫൈ​സി, ക​ര​ടാ​ൻ ഹം​സ, കെ. ​കു​ഞ്ഞി​പ്പ, കൈ​പ്പ​ള്ളി മൂ​സ, വി. ​സ​ക്കീ​ർ, കു​റു​പ്പ​ത്ത് അ​ബ്ദു​ള്ള, കാ​രാ​ട​ൻ ഹം​സ തു​ട​ങ്ങി​യ​വ​ർ ഘോ​ഷ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര ക​മ്മി​റ്റി ഘോ​ഷ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. വേ​ലാ​യു​ധ​ൻ മാ​സ്റ്റ​ർ, മു​കു​ന്ദ​ൻ, ഗം​ഗാ​ധ​ര​ൻ, സ​ജീ​ഷ് എ​ന്നി​വ​ർ റാ​ലി​യെ സ്വീ​ക​രി​ച്ചു. ഘോ​ഷ​യാ​ത്ര​യ്ക്ക് ശേ​ഷം മൗ​ലി​ദ് പാ​രാ​യ​ണ​വും അ​ന്ന​ദാ​ന​വും ന​ട​ന്നു. മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ലെ മീ​റാ​സു​ൽ അം​ബി​യ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും അ​ണി​നി​ര​ന്ന ന​ബി​ദി​ന ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ക്കാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ സാ​യി സ്നേ​ഹ​തീ​ര​ത്തെ ആ​ദി​വാ​സി കു​രു​ന്നു​ക​ളെ​ത്തി.

മി​ഠാ​യി ന​ൽ​കി​യാ​ണ് അ​വ​ർ ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ച്ച​ത്. മ​ൻ​ഫൗ​ൽ ഇ​സ്ലാം സം​ഘം പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ​ഹാ​ജി, സെ​ക്ര​ട്ട​റി ബാ​പ്പു ഹാ​ജി, മ​ദ്ര​സ സ​ദ​ർ കു​ഞ്ഞു​മു​ഹ​മ്മ​ദ് ഫൈ​സി, എ.​ടി. കു​ഞ്ഞി​മൊ​യ്തീ​ൻ മു​സ്ലി​യാ​ർ, മൂ​സ സ​ഖാ​ഫി, മ​ദ്ര​സ സു​ന്നി ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ആ​ഷി​ഖ്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റെ​യ്യാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ബി​ദി​ന റാ​ലി ന​ട​ത്തി​യ​ത്. സ്വീ​ക​ര​ണ​ത്തി​ൽ കെ.​ആ​ർ .ര​വി, ചേ​ലാ​ക്കോ​ട​ൻ അ​ഷ്റ​ഫ്, കു​റ്റീ​രി മാ​നു​പ്പ, ഷെ​മീ​ർ ഒ​തു​ക്കും​പു​റ​ത്ത്, ഫാ​റൂ​ഖ് ചെ​റു​കോ​ട​ൻ, സി.​എ​ച്ച് അ​ജ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​ന്നാ​നി: മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ തെ​ളി​നീ​രൊ​ഴു​ക്കി പു​ഴ​ന്പ്രം അ​ണ്ടി​ത്തോ​ട് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലും ക​ണ്ടേ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര മു​റ്റ​ത്തും ന​ബി​ദി​ന റാ​ലി​ക്കു സ്വീ​ക​ര​ണം ന​ൽ​കി. നാ​ട്ടു​കാ​രും ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. പൊ​ന്നാ​നി പു​ഴ​ന്പ്രം മ​ഹ​ല്ല് മ​ദ്ര​സ​യു​ടെ കീ​ഴി​ൽ ന​ട​ന്ന ന​ബി​ദി​ന റാ​ലി​യെ മ​ധു​രം ന​ൽ​കി​യും ശീ​ത​ള പാ​നീ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​മാ​ണ് ക്ഷേ​ത്ര ക​മ്മി​റ്റി വ​ര​വേ​റ്റ​ത്.

ഉ​ത്സ​വ് പു​ഴ​ന്പ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ബി​ദി​ന റാ​ലി​യെ സ്വീ​ക​രി​ച്ച ശേ​ഷം ക്ഷേ​ത്ര മു​റ്റ​ത്ത് മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദ​ഫ് മു​ട്ടും ന​ട​ന്നു. അ​ണ്ടി​ത്തോ​ട് അ​ന്പ​ല​ക്ക​മ്മി​റ്റി​യും പു​ഴ​ന്പ്രം അ​യ്യ​പ്പ സേ​വാ സം​ഘ​വും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും അ​ന്പ​ല​ക്ക​മ്മി​റ്റി ന​ബി​ദി​ന റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.

തെ​യ്യ​ങ്ങാ​ട് ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ ന​ട​ത്തി​യ ന​ബി​ദി​ന റാ​ലി​ക്ക് ക​ണ്ടേ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലും സ്വീ​ക​ര​ണം ന​ൽ​കി. ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​വി.​മോ​ഹ​ന​ൻ, ഗു​രു​സ്വാ​മി​മാ​രാ​യ സി.​ഷ​ണ്‍​മു​ഖ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. കൂ​ടാ​തെ തെ​യ്യ​ങ്ങാ​ട് ബി​ജെ​പി 21ാം വാ​ർ​ഡ് ക​മ്മി​റ്റി​യും റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ടി. ​ബാ​ബു​രാ​ജ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ണ്‍​മു​ഖ​ൻ, മ​റ്റു പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക്
ഹി​ന്ദു പൊ​തു​സ​മൂ​ഹ​സ​ഭ​യു​ടെ പാ​ല​ട പ്ര​ഥ​മ​ൻ

മേ​ലാ​റ്റൂ​ർ: ന​ബി​ദി​ന​റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു പാ​യ​സം വി​ത​ര​ണം ചെ​യ്ത് ചെ​മ്മാ​ണി​യോ​ട് ഹി​ന്ദു പൊ​തു​സ​മൂ​ഹ​സ​ഭ. ചെ​മ്മാ​ണി​യോ​ട്, മേ​ലാ​റ്റൂ​ർ ടൗ​ണ്‍, ചെ​മ്മാ​ണി​യോ​ട് അ​യി​ല​ക്ക​ര എ​ന്നീ ജു​മാ​മ​സ്ജി​ദു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ ന​ബി​ദി​ന​റാ​ലി​യി​ൽ പ​ങ്കു​ടു​ത്ത​വ​ർ​ക്കാ​ണ് ഹി​ന്ദു​പൊ​തു​സ​മൂ​ഹ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ട പ്ര​ഥ​മ​ൻ പാ​യ​സം വി​ത​ര​ണം ചെ​യ്ത​ത്.
ഹി​ന്ദു പൊ​തു സ​മൂ​ഹ​സ​ഭ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണ​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് മേ​ലാ​റ്റൂ​ർ ജു​മാ​മ​സ്ജി​ദ് ഇ​മാം മൊ​യ്തീ​ൻ​കു​ട്ടി ദാ​രി​മി​യാ​യി​രു​ന്നു. മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ർ​ത്തു​ന്ന​തി​നു ഈ ​പ്ര​ദേ​ശ​ത്തെ ഹി​ന്ദു, മു​സ്ലിം സ​ഹോ​ദ​ര​ൻ​മാ​ർ മാ​തൃ​ക​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഹി​ന്ദു പൊ​തു​സ​മൂ​ഹ​സ​ഭ പ്ര​സി​ഡ​ന്‍റ് കെ.​ടി സ​ജീ​വ്കു​മാ​ർ, മെം​ബ​ർ​മാ​രാ​യ ആ​റ്റൂ​ർ ഭാ​സ്ക്ക​ര​ൻ, എ​ൻ.​പി രാ​വു​ണ്ണി, ടി. ​സു​രേ​ഷ്കു​മാ​ർ, എ. ​പ്ര​ദീ​പ്, എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പാ​യ​സ​വി​ത​ര​ണം ന​ട​ത്തി​യ​ത്.

മ​ല​പ്പു​റം: ജി​ല്ല​യി​ലെ​ങ്ങും ന​ബി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ന​ബി​ദി​നാ​ഘോ​ഷം പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ഹ​രി​ത​ച​ട്ട പ്ര​കാ​ര​വു​മാ​യാ​ണ് ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്ത ന​ബി​ദി​ന റാ​ലി​യോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു. എ​ട​ശേ​രി​ക്ക​ട​വ് ഹി​മ​യ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബി​ദി​നാ​ഘോ​ഷം ന​ട​ത്തി. റാ​ലി​ക്ക് ശേ​ഷം ന​ട​ന്ന പ​രി​പാ​ടി സ​മ​സ്ത കേ​ര​ള ജം ​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​എ​സ്.​കെ ത​ങ്ങ​ൾ ഉ​ദ്്ഘാ​ട​നം ചെ​യ്തു.

പ​ള്ളി മ​ദ്ര​സ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​എം അ​ഹ​മ്മ​ദ്കു​ട്ടി മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ല്ലാ​ര് ജു​മാ​മ​സ്ജി​ദ് ഖ​ത്തീ​ബ് ഉ​ബൈ​ദു​ല്ല ദാ​രി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​സ്ത എ​ട​വ​ണ്ണ​പ്പാ​റ റേ​ഞ്ച് സെ​ക്ര​ട്ട​റി ഫൈ​സ​ൽ ഫൈ​സി, കെ.​ഇ.​ചെ​റി​യ​ത് ഹാ​ജി, ക​മ്മി​റ്റി സെ​ക്ര​ട്ട​റി ചെ​റി​യാ​പ്പു ഹാ​ജി, ട്ര​ഷ​റ​ർ അ​ബ്ദു​ള്ള​കു​ട്ടി, മു​സ്ത​ഫ മു​സ്ലി​യാ​ർ മു​ണ്ടു​മു​ഴി, ഇ.​അ​ബ്ദു​ള്ള മൗ​ല​വി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഉ​മ്മ​ർ ബാ​ബു സ്വാ​ഗ​ത​വും മാ​റാ​ടി അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ർ​ന്നു അ​ന്ന​ദാ​ന​വും ന​ട​ത്തി. സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ റേ​ഞ്ച് ത​ല​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി കെ.​എം നി​ദ്ഹാ​ന് ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു. റാ​ലി​ക്ക് മു​സ്ത​ഫ മു​ണ്ടു​മു​ഴി, ഇ. ​അ​ബ്ദു​ള്ള, മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​എം. അ​ഹ​മ്മ​ദ് കു​ട്ടി മൗ​ല​വി, കെ.​എം ചെ​റി​യാ​പ്പു ഹാ​ജി, ഇ. ​അ​ബ്ദു​ള്ള​കു​ട്ടി, ന​വാ​സ് ഷെ​രി​ഫ്, ഉ​മ്മ​ർ ബാ​ബു, ഷ​മീ​ർ ബാ​ബു, ടി. ​ജാ​ഫ​ർ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് കൊ​ട​ക്ക​പ​റ​ന്പ് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബി​ദി​നാ​ഘോ​ഷ സ​മ്മേ​ള​നം ന​ജാ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി. മ​ഹ​ല്ലി​ന്‍റെ കീ​ഴി​ലു​ള്ള ഏ​ഴു മ​ദ്ര​സ​യി​ൽ നി​ന്നു​ള്ള ന​ബി​ദി​ന റാ​ലി​യും ന​ട​ത്തി.

മ​ഹ​ല്ല് ഖ​ത്തീ​ബ് സു​ഹൈ​ൽ ബാ​ഖ​വി ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ബാ​പ്പു​ട്ടി മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. മ​ഹ​ല്ല് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ അ​സീ​സ്, അ​ലി മു​സ്ലി​യാ​ർ, മൊ​യ്തീ​ൻ ദാ​രി​മി, റ​ഫീ​ഖ് മു​സ്ലി​യാ​ർ, ഉ​സ്മാ​ൻ മു​സ്ലി​യാ​ർ, ഇ​ല്യാ​സ് ഫാ​ളി​ലി, അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ, അ​ഷ്റ​ഫ് ഫൈ​സി, ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. വൈ​ലോ​ങ്ങ​ര ഇ​ലാ​ഹി​യ്യ സെ​ക്ക​ൻ​ഡ​റി മ​ദ്ര​സ​യു​ടെ കീ​ഴി​ൽ ന​ബി​ദി​ന റാ​ലി ന​ട​ത്തി.

​സി.​ടി. ഉ​സ്മാ​ൻ, കെ.​ടി അ​ബു, എ​ൻ.​ടി.​സി മ​ജീ​ദ്, സ​ദ​ർ മു​അ​ല്ലിം വീ​രാ​ൻ ഫൈ​സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി തു​ട​ർ​ന്ന് മൗ​ലീ​ദ് പാ​ര​യ​ണ​വും അ​ന്ന​ദാ​ന​വും ന​ട​ന്നു.