ഷോ​ട്ട് പു​ട്ടി​ലും താ​ര​മാ​യി സ​യ്യി​ദ് മു​ഹ​മ്മ​ദ്
Thursday, November 14, 2019 12:23 AM IST
തേ​ഞ്ഞി​പ്പ​ലം: ഡി​സ്്ക​സ് ത്രോ​യി​ൽ മാ​ത്ര​മ​ല്ല സീ​നി​യ​ർ ഷോ​ട്ട് പു​ട്ടി​ലും ത​ന്നെ വെ​ല്ലാ​നാ​രു​മി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് പ​റ​വ​ണ്ണ ജി​വി​എ​ച്ച്എ​സ്എ​സി​ലെ സ​യ്യി​ദ് മു​ഹ​മ്മ​ദ്.
നാ​ല് വ​ർ​ഷ​മാ​യി ജി​ല്ല​യി​ൽ ഡി​സ്ക​സ് ത്രോ​യി​ൽ ഒ​ന്നാ​മ​നാ​ണ്. 2017ൽ ​സം​സ്ഥാ​ന മേ​ള​യി​ൽ ഡി​സ്ക്ക​സ് ത്രോ​യി​ൽ നാ​ലാം സ്ഥാ​നം നേ​ടി. ഇ​ന്ന് ജാ​വ​ലി​നി​ലും ഡി​സ്്ക​സ് ത്രോ​മി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്.
പി​താ​വ് നൗ​ഷാ​ദ് മു​ൻ ജാ​വ​ലി​ൻ ത്രോ ​താ​ര​മാ​ണ്. സ​ഹോ​ദ​രി ന​ജ്ല.

ജൂ​ണി​യ​ർ ലോം​ഗ് ജ​ംപി​ൽ ക്രി​സ്റ്റീ​ന ലു​ക്ക

തേ​ഞ്ഞി​പ്പ​ലം: ടി​ന്‍റു ലൂ​ക്ക​യു​ടെ അ​നു​ജ​ത്തി ത​ന്നെ​യെ​ന്ന് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ തെ​ളി​യി​ക്കു​ക​യാ​ണ് ക്രി​സ്റ്റീ​ന ലു​ക്ക. ഐ​ഡി​യ​ൽ ക​ട​ക​ശേ​രി​യി​ലെ ഈ ​പ​ത്താം ക്ലാ​സു​കാ​രി ജൂ​ണി​യ​ർ ലോം​ഗ് ജം​ന്പി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി.
ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ ലോം​ഗ് ജം​പി​ൽ ര​ണ്ടാം​സ്ഥാ​ന​വും ഹൈ​ജ​ന്പി​ൽ ഒ​ന്നാം​സ്ഥാ​ന​വും നേ​ടി​യി​രു​ന്നു. സം​സ്ഥാ​ന​മേ​ള​യി​ലും മി​ക​വ് തു​ട​രാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ക്രി​സ്റ്റീ​ന പ​റ​ഞ്ഞു.