ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി
Wednesday, November 20, 2019 1:03 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ബാ​ലാ​വ​കാ​ശ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൈ​ൽ​ഡ് ലൈ​ൻ ചൈ​ൽ​ഡ് ലൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പും ചേ​ർ​ന്ന് ഒ​പ്പു​ശേ​ഖ​ര​ണം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ബ്ദു​ൾ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​പീ​ഡ​നം, ബാ​ല​വി​വാ​ഹം, ല​ഹ​രി ഉ​പ​യോ​ഗം എ​ന്നി​വ ഒ​ഴി​വാ​ക്കി ജി​ല്ല​യെ ബാ​ല സൗ​ഹൃ​ദ ജി​ല്ല​യാ​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, ജി​ല്ലാ ചൈ​ൽ​ഡ് ലൈ​ൻ പ്രാ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ജ്ഞ​ലി, ചൈ​ൽ​ഡ് ലൈ​ൻ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം സ​നൂ​ജാ​ബീ​ഗം, വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ അ​ഫ്സ​ത്ത്, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് സാ​ലി​ഹ്, ബാ​ല സം​ര​ക്ഷ​ണ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.