അ​ധ്യാ​പി​ക​യ്ക്ക് ത​ട​ഞ്ഞു​വ​ച്ച ശ​ന്പ​ളം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
Saturday, December 7, 2019 12:33 AM IST
നി​ല​ന്പൂ​ർ: സ​സ്പെ​ൻ​ഷ​നി​ലാ​യ അ​ധ്യാ​പി​കയ്ക്ക് ത​ട​ഞ്ഞു​വ​ച്ച ശ​ന്പ​ളം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ്കൂ​ൾ മാ​നേ​ജ​ർ​ക്ക് നി​ല​ന്പൂ​ർ എ​ഇ​ഒ​യു​ടെ ഉ​ത്ത​ര​വ്. ക​രു​ളാ​യി പു​ള്ളി​യി​ൽ ദേ​വ​ധാ​ർ എ​എ​ൽ​പി. സ്കൂ​ളി​ലെ അ​ധ്യാ​പി​ക യു. ​ഉ​ഷ​ക്ക് ക​ഴി​ഞ്ഞ 17 മാ​സ​മാ​യി ന​ൽ​കാ​ത്ത ആ​നു​കു​ല്യ​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി സ​സ്പെ​ൻ​ഷ​നി​ലു​ള്ള അ​ധ്യാ​പി​ക ത​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കെ വ​കു​പ്പു​ത​ല വി​ചാ​ര​ണ​ക്ക് വി​ളി​ച്ച എ​ഇ​ഒ​യു​ടെ ന​ട​പ​ടി​യെ അ​ധ്യാ​പി​ക​ക്കൊ​പ്പം എ​ത്തി​യ അ​ഭി​ഭാ​ഷ​ക​ൻ ചോ​ദ്യം ചെ​യ്തു. ഹി​യ​റിം​ഗി​നു വി​ളി​പ്പി​ച്ച​ത് കോ​ട​തി അ​ല​ക്ഷ്യ​മാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തോ​ടെ അ​ന്തി​മ​വി​ധി വ​രും വ​രെ ന​ട​പ​ടി നീ​ട്ടി​വ​യ്ക്കു​ന്ന​താ​യി എ​ഇ​ഒ അ​റി​യി​ച്ചു.
അ​ധ്യാ​പി​ക​യെ തി​രി​ച്ചെ​ടു​ക്കാ​ൻ ര​ണ്ടു​വ​ർ​ഷം മു​ന്പു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. മാ​നേ​ജ​ർ ഇ​തു ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി നേ​ടി. ഇ​തും ന​ട​പ്പാ​ക്കാ​ൻ മാ​നേ​ജ​ർ ത​യാ​റാ​യി​ട്ടി​ല്ല. നി​ല​ന്പൂ​ർ എ​ഇ​ഒ ഓ​ഫീ​സി​ൽ വ​കു​പ്പു​ത​ല വി​ചാ​ര​ണ​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ, എ​ഇ​ഒ, അ​ധ്യാ​പി​ക, അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ, സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.