സി​പി​ഐ​യു​ടെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം മാ​റ്റി​വയ്ക്ക​ണ​മെ​ന്ന്
Friday, December 13, 2019 12:07 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ സി​പി​ഐ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം വെ​ള്ളി​യാ​ഴ്ച്ച ന​ട​ത്തും. വി​ശ​ദീ​ക​ര​ണ യോ​ഗം മാ​റ്റി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന് മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗം ക​ത്ത് ന​ൽ​കി.

അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ത​ങ്ങ​ളെ വ​ഞ്ചി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് ആ​ദി​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗ​വും സി​പി​ഐ ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വു​മാ​യ പി.​എം.​ബ​ഷീ​റി​ന്‍റെ നി​ര​പ​രാ​ധി​ത്വം വി​ശ​ദീ​ക​രി​ക്കാ​നാ​ണ് സി​പി​ഐ വെ​ള്ളി​യാ​ഴ്ച്ച നി​ല​ന്പൂ​രി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണം ന​ട​ത്തു​ന്ന​ത.്

പി.​എം.​ബ​ഷീ​റി​നെ​തി​രേ ആ​ദി​വാ​സി​ക​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട കേ​സ് കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കെ തി​ടു​ക്ക​പ്പെ​ട്ട് രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്ന് സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷാ​ന​വാ​സ്, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ത്യ​ൻ മൊ​കേ​രി, പ്ര​കാ​ശ് ബാ​ബു, മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.

പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം രാ​ഷ്ട്രി​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് പി.​എം.​ബ​ഷീ​ർ വി​രു​ദ്ധ പ​ക്ഷ​വും പ​റ​യു​ന്നു. ഇ​തി​നി​ടെ ഭ​വ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ച​ക തൊ​ഴി​ലാ​ളി ലേ​ഖാ​കു​മാ​രി കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​ന്നു.

ആ​ധാ​ർ കാ​ർ​ഡ് ലി​ങ്ക് ചെ​യ്യാ​ൻ എ​ന്ന പേ​രി​ൽ ആ​ദി​വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ബ​ഷീ​ർ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.