വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം
Saturday, December 14, 2019 12:09 AM IST
നി​ല​ന്പൂ​ർ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ​ദ്രോ​ഹ ന​യ​ത്തി​നെ​തി​രെ​യും കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന ജി​ല്ലാ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തു​ന്ന​ത്.
ജാ​ഥ​യ്ക്ക് നി​ല​ന്പൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം സി​ഐ​ടി​യു സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് കെ. ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ. ​ഫി​റോ​സ് ബാ​ബു​ആ​ണ് ജാ​ഥ ന​യി​ക്കു​ന്ന​ത്. വൈ​സ് ക്യാ​പ്റ്റ​ൻ ടി. ​ക​ബീ​ർ, ജാ​ഥാ മാ​നേ​ജ​ർ കെ. ​ഗോ​വി​ന്ദ​ൻ​കു​ട്ടി. ജാ​ഥ വ്യാ​ഴാ​ഴ്ച എ​ട​ക്ക​ര​യി​ലാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​ന്നു വ​ളാ​ഞ്ചേ​രി​യി​ലാ​ണ് ജാ​ഥ​യു​ടെ സ​മാ​പ​നം.