ജ​നാ​ധി​പ​ത്യ​ത്തി​ൽ ആ​ശ​യ​ങ്ങ​ളെ ആ​ശ​യ​ങ്ങ​ൾ കൊ​ണ്ടു നേ​രി​ട​ണം: സ്പീ​ക്ക​ർ
Friday, January 24, 2020 12:14 AM IST
മ​ല​പ്പു​റം: ആ​ശ​യ​ങ്ങ​ളെ ആ​ശ​യ​ങ്ങ​ൾ കൊ​ണ്ടാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ൽ നേ​രി​ടേ​ണ്ട​തെ​ന്നും പൗ​ര​സ​മൂ​ഹം ശ​ക്തി​പ്പെ​ടു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ടെ​യാ​ണെ​ന്നും സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ . കേ​ര​ള നി​യ​മ​സ​ഭ​യു​ടെ സെ​ന്‍റ​ർ ഫോ​ർ പാ​ർ​ല​മെ​ന്‍റ​റി സ്റ്റ​ഡീ​സ് ആ​ൻ​ഡ് ട്രെ​യി​നി​ംഗിന്‍റെ​യും നി​യ​മ​സ​ഭാ മ്യൂ​സി​യം വി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​ന്നാ​നി എം.​ഇ.​എ​സ് കോ​ള​ജി​ൽ ന​ട​ന്ന ’ജ​നാ​ധി​പ​ത്യ ക​ലാ​ല​യം’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ന്പ​സു​ക​ളി​ൽ ഉ​ന്ന​ത​മാ​യ ജ​നാ​ധി​പ​ത്യ മൂ​ല്യ​ബോ​ധ​മു​ണ്ടാ​ക​ണം. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യ​ബോ​ധം ഉ​യ​ർ​ത്തി പി​ടി​ച്ച് രാ​ജ്യ​ത്തി​ന്‍റെ വൈ​വി​ധ്യ​ത്തെ​യും വൈ​രു​ധ്യ​ത്തെ​യും ഏ​കോ​പി​പ്പി​ക്കാ​നും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നും വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​നു ക​ഴി​യ​ണ​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​തൃ​ക നി​യ​മ​സ​ഭ​യും ഡി​ബേ​റ്റും സം​ഘ​ടി​പ്പി​ച്ചു.
നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി എ​സ്.​വി ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ ഭ​ര​ണ​ഘ​ട​നാ പ​രി​ച​യം എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ്പീ​ക്ക​ർ.​പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ എം.​ഇ.​എ​സ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ന​ജീ​ബ് ആ​ദ​രി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നും നാ​ളെ​യും നി​യ​മ​സ​ഭാ മ്യൂ​സി​യം വി​ഭാ​ഗ​ത്തി​ന്‍റെ ച​രി​ത്ര പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.
സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ക​ളി​ലും സ്പീ​ക്ക​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന ജ​നാ​ധി​പ​ത്യ ക​ലാ​ല​യം പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത് പൊ​ന്നാ​നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ്.
നി​യ​മ നി​ർ​മാ​ണ സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, ഭ​ര​ണ​ഘ​ട​നാ അ​വ​ബോ​ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക​ലാ​ല​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​റി​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​ക്വ​ത​യും പ്ര​തി​ബ​ദ്ധ​ത​യും മൂ​ല്യ​ബോ​ധ​വു​മു​ള്ള ഒ​രു യു​വ​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും അ​വ​രെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് ജ​നാ​ധി​പ​ത്യ ക​ലാ​ല​യം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പൊ​ന്നാ​നി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു​യ പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം ആ​റ്റു​ണ്ണി ത​ങ്ങ​ൾ എ​ന്നി​വ​രെ കൂ​ടാ​തെ വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി എ​സ്.​വി ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യ​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​ഖ​റി​യ പി.​സാ​മു​വ​ൽ, മാ​റ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത ജ​യ​രാ​ജ്, എം.​ഇ.​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം.​എ​ൻ മു​ഹ​മ്മ​ദ് കോ​യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ആ​വേ​ശം നി​റ​ച്ച് മാ​തൃ​കാ
നി​യ​മ​സ​ഭ​യും ഡി​ബേ​റ്റും
ച​രി​ത്ര പ്ര​ദ​ർ​ശ​ന​വും

വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച മാ​തൃ​ക നി​യ​മ​സ​ഭ​യും ഡി​ബേ​റ്റും ആ​വേ​ശ​ക​ര​മാ​യി. നി​യ​മ​സ​ഭ​യി​ലെ എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ചാ​ണ് മാ​തൃ​ക നി​യ​മ​സ​ഭ ന​ട​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി​യാ​യും സ്പീ​ക്ക​റാ​യും വ​കു​പ്പു മ​ന്ത്രി​മാ​രാ​യും പ്ര​തി​പ​ക്ഷ നേ​താ​വാ​യും എം​എ​ൽ​എ​മാ​രാ​യും വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക നി​യ​മ​സ​ഭ​യി​ലെ​ത്തി. പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി​യും ബി​ൽ അ​വ​ത​രി​പ്പി​ച്ചും ചോ​ദ്യോ​ത്ത​ര​ങ്ങ​ൾ ഉ​ന്ന​യി​ച്ചും ന​ട​ത്തി​യ മാ​തൃ​ക നി​യ​മ​സ​ഭ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി.
നി​യ​മ​സ​ഭാ മ്യൂ​സി​യം വി​ഭാ​ഗം ഒ​രു​ക്കി​യ ച​രി​ത്ര​പ്ര​ദ​ർ​ശ​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നും പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​റ്റു​ണ്ണി​ത​ങ്ങ​ൾ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​രി​ത്ര​പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ചു.
കേ​ര​ള നി​യ​മ​സ​ഭ രൂ​പി​കൃ​ത​മാ​യ​ത് മു​ത​ലു​ള്ള ചി​ത്ര​ങ്ങ​ൾ, കേ​ര​ള​ത്തി​ലെ ഗ​വ​ർ​ണ​ർ​മാ​ർ, മു​ഖ്യ​മ​ന്ത്രി​മാ​ർ, സ്പീ​ക്ക​ർ​മാ​ർ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ​മാ​ർ, മ​ന്ത്രി​മാ​ർ, എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും നി​യ​മ​സ​ഭ​യി​ലെ അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് ച​രി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. പ്ര​ദ​ർ​ശ​നം ഇ​ന്നു അ​വ​സാ​നി​ക്കും.