മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​പ്പാ​ക്ക​ണം: കെ​ട്ടി​ട​ഉ​ട​മ​ക​ൾ
Wednesday, January 29, 2020 12:09 AM IST
മ​ല​പ്പു​റം : ന​ഗ​ര​ങ്ങ​ളി​ൽ ഖ​ര​മാ​ലി​ന്യ സം​സ്ക്ക​ര​ണ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു ഫ​ണ്ട് വ​ക​യി​രു​ത്തി​യ​തി​നാ​ൽ പ​ദ്ധ​തി ഉ​ട​നെ ന​ട​പ്പാ​ക്ക​ണ​മെ​ന്നു കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ​പ​ദ്ധ​തി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് സം​ഘ​ട​ന നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രു​ന്നു.
പ്ലാ​സ്റ്റി​ക് ക​വ​ർ മാ​ത്രം നി​രോ​ധി​ച്ച​തു കൊ​ണ്ടാ​യി​ല്ല. ക​ട​ക​ളി​ൽ വി​ൽ​പ്പ​നയ്​ക്കു​ള്ള മി​ക്ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ൾ, ക​വ​റു​ക​ൾ​ക്കു കൂ​ടി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ല്ല്യാ​സ് വ​ട​ക്ക​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി.​അ​ല​വി​ക്കു​ട്ടി, ട്ര​ഷ​റ​ർ ച​ങ്ങ​രം​കു​ളം മൊ​യ്തു​ണ്ണി, എ​ട​വ​ണ്ണ മു​ഹ​മ്മ​ദ്, വ​ണ്ടൂ​ർ ഉ​മ്മ​ർ​ഹാ​ജി, എ.​എം.​ഹം​സ, മു​സ്ത​ഫ ഹാ​ജി പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഇ​ല്ല്യാ​സ് വ​ട​ക്ക​ൻ (പ്ര​സി​ഡ​ന്‍റ്), പി.​പി.​അ​ല​വി​ക്കു​ട്ടി മാ​സ്റ്റ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ച​ങ്ങ​രം​കു​ളം മൊ​യ്തു​ണ്ണി (ട്ര​ഷ​റ​ർ), കെ.​എ​സ്.​മം​ഗ​ലം, ക​യി​നി​ക്ക​ര മു​ഹ​മ്മ​ദ്കു​ട്ടി തി​രൂ​ർ, കൊ​ള​ക്കാ​ട​ൻ അ​സീ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, അ​ബ്ദു​റ​ഹി​മാ​ൻ ഫാ​റൂ​ഖി പൊ​ന്നാ​നി, എ​ട​വ​ണ്ണ മു​ഹ​മ്മ​ദ്, വ​ണ്ടൂ​ർ ഉ​മ്മ​ർ​ഹാ​ജി (വൈ​സ് പ്ര​സി​ഡ​ന്‍റ്), എ.​എം.​ഹം​സ കോ​ട്ട​ക്ക​ൽ, ഇ​ബ്നു ആ​ദം മ​ല​പ്പു​റം, അ​പ്പു ത​ട​ത്തി​ൽ കു​റ്റി​പ്പു​റം, ഇ​ബ്രാ​ഹിം മാ​റ​ഞ്ചേ​രി, സ​ലീം ചു​ങ്ക​ത്ത​റ, സ​ഹ​ദേ​വ​ൻ അ​ങ്ങാ​ടി​പ്പു​റം (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.