മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ 1689 അ​പേ​ക്ഷ​ക​ർ​ക്ക് വൈദ്യുതി ക​ണ​ക‌്ഷ​ൻ ല​ഭി​ച്ചു
Friday, February 21, 2020 2:19 AM IST
മ​ങ്ക​ട: സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം വ​ഴി മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ 1689 അ​പേ​ക്ഷ​ക​ർ​ക്ക് ക​ണ​ക്ഷ​ൻ ല​ഭി​ച്ചു​വെ​ന്നും വൈ​ദ്യു​തി വി​ത​ര​ണ രം​ഗ​ത്ത് മ​ങ്ക​ട​യി​ൽ 2.472 കോ​ടി​യു​ടെ വി​ക​സ​നം ന​ട​ത്തി​യ​താ​യും ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ ഇ​തി​നാ​യി ചി​ല​വ​ഴി​ച്ചു. മാ​ലാ​പ​റ​ന്പ് 220 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ 0.02 മെ​ഗാ​വാ​ട്ടി​ന്‍റെ സൗ​രോ​ർ​ജ​നി​ല​യം പൂ​ർ​ത്തീ​ക​രി​ച്ചു.

മാ​ലാ​പ​റ​ന്പ് മേ​ലാ​റ്റൂ​ർ ഡ​ബി​ൾ സ​ർ​ക്യൂ​ട്ട് ലൈ​ൻ നി​ർ​മാ​ണം 245 രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. വ​ല​ന്പൂ​ർ ഏ​ല​ച്ചോ​ല 110 കെ​വി ലൈ​ൻ നി​ർ​മാ​ണം 265 ല​ക്ഷം ചി​ല​വി​ൽ രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. മാ​ലാ​പ​റ​ന്പ് 220 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ 2021ൽ ​പൂ​ർ​ത്തീ​ക​രി​ക്കും. വൈ​ദ്യു​തി വി​ത​ര​ണ രം​ഗ​ത്ത് മാ​ത്രം ന​ട​പ്പാ​ക്കി​യ​ത് 2.472 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ്. പു​ഴ​ക്കാ​ട്ടി​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ആ​രം​ഭി​ച്ചു. എ​ച്ച്ടി ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് 1287 ല​ക്ഷ​വും എ​ൽ​ടി വി​ത​ര​ണ ലൈ​നു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് 1012 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ളും ന​ട​ന്നു.