പ​ണ​മ​ട​ങ്ങി​യ ബാ​ഗ് തി​രി​ച്ചേ​ൽ​പ്പി​ച്ച് യു​വാ​ക്ക​ൾ മാതൃകയായി
Saturday, February 22, 2020 12:14 AM IST
എ​ട​ക്ക​ര: വീ​ണ് കി​ട്ടി​യ അ​ര ല​ക്ഷം രൂ​പ​യ​ട​ങ്ങി​യ ബാ​ഗ് തി​രി​ച്ച് ന​ൽ​കി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി. മു​ണ്ട ഗൈ​ഡ​ൻ​സ് സ്കൂ​ൾ അ​ധ്യാ​പ​ക​ൻ മാ​മാ​ങ്ക​ര സ്വ​ദേ​ശി കു​റ്റി​പ്പു​റ​ത്ത് അ​ബ്ദു​ൾ ല​ത്തീ​ഫ്, വി​ദ്യാ​ർ​ത്ഥി വ​ട​ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ത് ഷാ​ഫി എ​ന്നി​വ​രാ​ണ് ക​ഐ​ൻ​ജി റോ​ഡി​ൽ പാ​ലാ​ട് സ​ബ് സ്റ്റേ​ഷ​ന് സ​മീ​പം വീ​ണ് കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ ക​ലാ​സാ​ഗ​ർ പ​ന്പി​ൽ പെ​ട്രോ​ൾ അ​ടി​ക്കാ​ൻ വ​ന്ന കാ​റു കാ​ര​ന് ഇ​ട​പാ​ടി​ന് ശേ​ഷം ബാ​ക്കി കൊ​ടു​ക്കു​ന്ന സ​മ​യം ജീ​വ​ന​ക്കാ​ര​ൻ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് കാ​റി​ന് മു​ക​ളി​ൽ വെ​ക്കു​ക​യാ​യി​രു​ന്നു. പ​ന്പി​ലെ തി​ര​ക്ക് കാ​ര​ണം ബാ​ഗ് തി​രി​ച്ചെ​ടു​ക്കാ​ൻ മ​റ​ക്കു​ക​യും കാ​റ് ബാ​ഗു​മാ​യി പു​റ​ത്തേ​ക്ക് പോ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് സി​സി​ടി​വി നോ​ക്കി കാ​റ് തി​രി​ച്ച​റി​ഞ്ഞെു. എ​ന്നാ​ൽ ബാ​ഗ് കാ​റി​ന് മു​ക​ളി​ലു​ള്ള വി​വ​രം യാ​ത്ര​ക്കാ​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പ​ന്പ് ജീ​വ​ന​ക്കാ​ര​ൻ കൗ​ക്കാ​ട് കൊ​ല്ല​പ​റ​ന്പി​ൽ ജി​ബി സാ​ബു​വും മാ​നേ​ജ​ർ സ​തീ​ശ​നും എ​ട​ക്ക​ര പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

രാ​ത്രി 11 മ​ണി​യോ​ടെ വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ൽ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ര​ണ്ട് യു​വാ​ക്ക​ൾ ഏ​ൽ​പ്പി​ച്ച​താ​യി വി​വ​രം കി​ട്ടി. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി പ​ണ​മ​ട​ങ്ങി​യ ബാ​ഗ് കൈ​പ്പ​റ്റി. യു​വാ​ക്ക​ൾ ബൈ​ക്കി​ൽ മു​ണ്ട​യി​ൽ നി​ന്നും വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്ക് പോ​വും വ​ഴി പാ​ലാ​ട് സ​ബ് സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡ​രി​കി​ൽ വീ​ണ് കി​ട​ക്കു​ക​യാ​യി​രു​ന്നു ബാ​ഗ്. തു​റ​ന്ന് നോ​ക്കി​യ​പ്പോ​ൾ പ​ണം ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​തോ​ടെ വ​ഴി​ക്ക​ട​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

വ​ഴി​ക്ക​ട​വ് സി​ഐ പി.​ബ​ഷീ​ർ, എ​സ്ഐ വി.​എം.​വി​നു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് പ​ന്പ് ജീ​വ​ന​ക്കാ​ര​ന് കൈ​മാ​റി.