വ​നി​ത​ക​ളെ ആ​ദ​രി​ക്ക​ൽ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, February 27, 2020 12:44 AM IST
മ​ല​പ്പു​റം: അ​ന്താ​രാ​ഷ്ട്ര​വ​നി​താ​ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി​യി​ൽ അ​ഞ്ച് വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി അ​ർ​ഹ​രാ​യ​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ല, സാ​ഹി​ത്യം, കാ​യി​കം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, പൊ​തു​പ്ര​വ​ർ​ത്ത​നം, സാ​മൂ​ഹ്യ​സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ക.
ഓ​രോ മേ​ഖ​ല​യി​ൽ നി​ന്നും 10 പേ​രം വീ​തം 50 പേ​രെ​യാ​ണ് അ​പേ​ക്ഷ​ക​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​ർ​ഹ​രാ​യ​വ​ർ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ന്‍റെ സം​ഗ്ര​ഹം, ഡോ​ക്യു​മെ​ന്‍റ് ചെ​യ്ത റി​ക്കാ​ർ​ഡ് എ​ന്നി​വ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഫെ​ബ്രു​വ​രി 29ന​കം സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള്ള ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വ​നി​താ​ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
അം​ഗ​ത്വം പു​ന:​സ്ഥാ​പി​ക്കാം
മ​ല​പ്പു​റം: കേ​ര​ള ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കു​ടി​ശി​ക വ​രു​ത്തി അം​ഗ​ത്വം ന​ഷ്ട്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ർ​ച്ച് 31 വ​രെ കു​ടി​ശി​ക അ​ട​ച്ചു അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​മെ​ന്ന് കോ​ഴി​ക്കോ​ട് റീ​ജി​യ​ന​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.