ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി
Friday, February 28, 2020 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ട​ക​ളി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി വി​ടു​ന്ന​വ​രെ ക​യ്യോ​ടെ പി​ടി​കൂ​ടാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ക്കാ​ട് റോ​ഡി​ലാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് മ​ലി​ന​ജ​ലം ഓ​ട​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും ഒ​ഴു​ക്കി വി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി. മൂ​ന്നു കേ​ന്ദ്ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ക​യ്യോ​ടെ അ​ട​ച്ചു. മ​ലി​ന​ജ​ലം ഒ​ഴു​ക്കി വി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി എ​ച്ച്.​ഐ.​ദി​ലീ​പ്കു​മാ​ർ പ​റ​ഞ്ഞു.
ഹോ​ട്ട​ലു​ക​ൾ, ആ​ശു​പ​ത്രി കാ​ന്‍റീ​നു​ക​ൾ, ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വ്യാ​പ​മാ​യ ജ​ലാ​ശ​യ​ങ്ങ​ളി​ലും റോ​ഡ​രി​കി​ലെ ഓ​ട​ക​ളി​ലേ​ക്കും മ​ലി​ന​ജ​ലം ത​ള്ളു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ്ര​ത്യേ​ക പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ജ​ലം ഒ​ഴു​ക്കി വി​ടു​ന്ന​ത്. ഇ​ത്ത​രം പൈ​പ്പു​ക​ളു​ടെ ദ്വാ​ര​ങ്ങ​ളാ​ണ് അ​ട​ച്ച​ത്. മ​ല​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​ൽ ആ​ശു​പ​ത്രി​ക​ളും ഹോ​ട്ട​ലു​ക​ളും ഉ​ള്ള​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളും മ​ലി​ജ​ലം ത​ള്ളാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​ലാ​ശ​യ​ങ്ങ​ളെ​യാ​ണ്.
പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​യി​രു​ന്നു ഇ​ന്ന​ത്തെ മി​ന്ന​ൽ പ​രി​ശോ​ധ​ന. എ​ച്ച്.​ഐ. കെ.​ദി​ലീ​പ്കു​മാ​ർ, ജെ.​എ​ച്ച്ഐ കൃ​ഷ്ണ​പ്ര​സാ​ദ്, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.