പട്ടിണിയകറ്റാൻ 104 കേന്ദ്രങ്ങളിൽ സാമൂഹിക അടുക്കള സജീവം
Thursday, March 26, 2020 11:06 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​ൻ സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ ആ​രും ബു​ദ്ധി​മു​ട്ടാ​തി​രി​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ (ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ) സ​ജീ​വ​മാ​യി. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ 104 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ തു​റ​ന്ന​ത്. ക​ണ്‍​ട്രോ​ൾ റൂം, ​ക​ള​ക്ട​റേ​റ്റ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ൾ​ക്കൊ​പ്പം ജി​ല്ലാ ത​ല​ത്തി​ലും സാ​മൂ​ഹി​ക അ​ടു​ക്ക​ള സ​ജ്ജ​മാ​യി. ഇ​തി​നു പു​റ​മെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളു​ള്ള ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹ​ജ്ജ് ഹൗ​സ്, സ​മീ​പ​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നി​ല​ന്പൂ​ർ, കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ വി​പു​ല​മാ​യ സം​വി​ധാ​നം ഉ​ട​ൻ തു​ട​ങ്ങും. ചോ​റ്, സാ​ന്പാ​ർ, തോ​ര​ൻ, അ​ച്ചാ​ർ എ​ന്നീ വി​ഭ​വ​ങ്ങ​ൾ 20 രൂ​പ​യു​ടെ ഭ​ക്ഷ​ണ​പൊ​തി​യി​ലു​ണ്ടാ​കും. ജി​ല്ലാ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് മാ​ത്രം കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​പൊ​തി​ക​ൾ നേ​രി​ട്ടെ​ത്തി​ക്കും. മ​റ്റു ഓ​ഫീ​സു​ക​ളി​ലു​ള്ള​വ​ർ​ക്കു സി​വി​ൽ സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ കു​ടും​ബ​ശ്രീ ഓ​ഫീ​സി​ലെ​ത്തി ഭ​ക്ഷ​ണ​പൊ​തി കൈ​പ്പ​റ്റാം.

പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ത​ല​ത്തി​ലു​ള്ള സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ൽ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ട്രോ​മ കെ​യ​ർ അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ ഹേ​മ​ല​ത പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പ​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​പ​രി​ധി​ക​ളി​ലും ജ​ന​കീ​യ​മാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന​വ​ർ​ക്കും സാ​ന്പ​ത്തി​ക​മാ​യി അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. വേ​ങ്ങ​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹി​ക അ​ടു​ക്ക​ള മു​ഖേ​ന 400 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ അ​ഞ്ചി​ൽ കൂ​ടു​ത​ൽ പേ​ർ ഒ​രു​മി​ച്ച് കൂ​ട​രു​തെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.​വി​വ​ര​ങ്ങ​ൾ​ക്ക് 04832733470, 9747097532, 9539070343