മ​ല​പ്പു​റ​ത്തു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 11,346 പേ​ർ
Friday, March 27, 2020 10:47 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ 111 പേ​ർ​ക്ക് ഇ​ന്ന​ലെ മു​ത​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11,346 ആ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് കോ​വി​ഡ് പ്ര​തി​രോ​ധ മു​ഖ്യ​സ​മി​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. 90 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

11,236 പേ​ർ വീ​ടു​ക​ളി​ലും 20 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 75 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ട്ട്, തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ച്, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു രോ​ഗി​ക​ളും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ ല​ഭി​ച്ച പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളി​ൽ 346 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

134 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്. ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ 5,910 വീ​ടു​ക​ളി​ൽ സം​ഘ​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 143 പേ​ർ​ക്ക് ഇ​ന്ന​ലെ വി​ദ​ഗ്ധ സം​ഘം കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്. അ​ഞ്ജു, എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​ൻ പു​രു​ഷോ​ത്ത​മ​ൻ, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​കെ. ന​ന്ദ​കു​മാ​ർ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ. ഷി​ബു​ലാ​ൽ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ബി​ൻ​സി​ലാ​ൽ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.